തെന്മല ഡാം പാത അപകടക്കെണി: ഒന്നും രണ്ടും വളവുകൾ നിവർത്താൻ ആലോചന
തെന്മല∙തെന്മല ഡാം പാതയിലെ അപകടക്കെണിയായ ഒന്നും രണ്ടും വളവുകൾ നിവർത്താൻ മരാമത്ത് വകുപ്പിന് ആലോചന. രണ്ടാം വളവ് ഒഴിവാക്കി ഒന്നാം വളവിൽ നിന്നും വനത്തിലൂടെ പാത നേരെയാക്കാനാണു നീക്കം.പാതയുടെ ഇരുഭാഗവും വനമേഖലയായതിനാൽ വനംവകുപ്പ് അനുമതി നൽകിയാൽ ഫണ്ട് ലഭ്യമാക്കി വളവുകൾ നിവർത്താനാണ് ആലോചന. തെന്മല ഇക്കോ ടൂറിസം

തെന്മല∙ തെന്മല ഡാം പാതയിലെ അപകടക്കെണിയായ ഒന്നും രണ്ടും വളവുകൾ നിവർത്താൻ മരാമത്ത് വകുപ്പിന് ആലോചന. രണ്ടാം വളവ് ഒഴിവാക്കി ഒന്നാം വളവിൽ നിന്നും വനത്തിലൂടെ പാത നേരെയാക്കാനാണു നീക്കം.പാതയുടെ ഇരുഭാഗവും വനമേഖലയായതിനാൽ വനംവകുപ്പ് അനുമതി നൽകിയാൽ ഫണ്ട് ലഭ്യമാക്കി വളവുകൾ നിവർത്താനാണ് ആലോചന.
തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ അഡ്വഞ്ചർ സോണിലേക്ക് എത്തുന്ന പാതയുടെ ഇരുവശത്തും അപകടങ്ങൾ തടയാൻ സുരക്ഷാ വേലി സ്ഥാപിക്കാൻ കണക്കെടുപ്പു നടത്തി അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. 2017ൽ 10 കോടി രൂപ ചെലവിൽ നവീകരിച്ച തെന്മല കുളത്തൂപ്പുഴ അമ്പലക്കടവ് പാതയുടെ വൈകല്യ ബാധ്യത കാലഘട്ടം (ഡിഫക്ട് ലയബിലിറ്റി പിരീഡ്) കഴിഞ്ഞു.
നിലവിൽ 4 വർഷം അറ്റകുറ്റപ്പണി നടത്താനുള്ള കാലഘട്ടമാണ് അവശേഷിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നാം വളവിൽ കൽപാളികൾ നിരത്തി ബിഎം ആൻഡ് ബിസി നിലവാരത്തിൽ പണികൾ നടത്തിയെങ്കിലും രണ്ടാം വളവിലെ സുരക്ഷ ഉറപ്പാക്കാൻ സംരക്ഷണ ഭിത്തി നിർമിക്കാതെ ഉപേക്ഷിച്ചതാണ് അപകടങ്ങൾ പതിവാകാൻ കാരണം.
രണ്ടാം വളവിൽ അടിക്കടി വലിയ ചരക്കു ലോറികൾ മറിയുന്നതിനാൽ ഗതാഗതം ഭീതിയിലാണ്. പാതയുടെ സംരക്ഷണ ഭിത്തി വിള്ളൽ വീണു തകർന്നതോടെ ഇവിടെ ടാർ വീപ്പകൾ സ്ഥാപിച്ചു വേലി കെട്ടി മുന്നറിയിപ്പു നൽകിയെങ്കിലും വീപ്പകളും തകർത്തു വാഹനങ്ങൾ അപകടത്തിൽപെടുകയാണ്.
ഇവിടെ രൂപപ്പെട്ട വലിയ കുഴിയിൽ അകപ്പെടുന്ന ചെറിയ വാഹനങ്ങൾ മറിയുകയും യാത്രക്കാർക്കു വീണു പരുക്കേൽക്കുകയും പതിവായി.പാതയിലെ വളവുകളിൽ അപകടങ്ങൾ പതിവായ പശ്ചാത്തലത്തിൽ തെന്മല പഞ്ചായത്തംഗം ജി. നാഗരാജ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നുള്ള നടപടിയുടെ ഭാഗമായി സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കാനാണു മരാമത്തു വകുപ്പിന്റെ തീരുമാനം .