ചെമ്പനരുവിയിൽ കടുവയും പുലിയും; ഭീതിയോടെ നാട്
പത്തനാപുരം∙പിറവന്തൂർ ചെമ്പനരുവിയിൽ കടുവയിറങ്ങി, മ്ലാവിനെ കൊന്നു. പത്തനാപുരം തേവലക്കരയിൽ കുട്ടികളുമായി പുലിയുടെ കറക്കം. വട്ടം കറങ്ങി നാട്ടുകാർ.കഴിഞ്ഞ ദിവസമാണ് ചെമ്പനരുവിയിൽ കടുവയിറങ്ങി മ്ലാവിനെ കൊന്നത്. ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്. ഇതിനൊപ്പമാണ് പത്തനാപുരത്ത്

പത്തനാപുരം∙പിറവന്തൂർ ചെമ്പനരുവിയിൽ കടുവയിറങ്ങി, മ്ലാവിനെ കൊന്നു. പത്തനാപുരം തേവലക്കരയിൽ കുട്ടികളുമായി പുലിയുടെ കറക്കം. വട്ടം കറങ്ങി നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് ചെമ്പനരുവിയിൽ കടുവയിറങ്ങി മ്ലാവിനെ കൊന്നത്. ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്.
ഇതിനൊപ്പമാണ് പത്തനാപുരത്ത് തേവലക്കരയിൽ ഇന്നലെ പകൽ മുഴുവൻ നാട്ടുകാരെ ചുറ്റിച്ച് പുലിയും കുട്ടികളുമിറങ്ങിയത്. തേവലക്കര വെട്ടി അയ്യം ഭാഗത്ത് ഫാമിങ് കോർപറേഷന്റെ ഭൂമിയിലെ കൂറ്റൻ പാറയ്ക്ക് മുകളിൽ കയറിയ പുലിയും പുലിക്കുട്ടികളും മണിക്കൂറുകളാണ് ചെലവഴിച്ചത്.
ഈ സമയമത്രയും നാട്ടുകാർ കാഴ്ചക്കാരായി. പുന്നല, മാങ്കോട്, തേവലക്കര, പത്തനാപുരം ടൗൺ എന്നീ സ്ഥലങ്ങളോട് ചേർന്നും നടുക്കുമായി സ്ഥിതി ചെയ്യുന്ന ഇവിടെ മൂന്നു മാസങ്ങൾക്ക് മുൻപും പുലിയെ കണ്ടിരുന്നു. വനം ഉദ്യോഗസ്ഥർ രാത്രി ഉൾപ്പെടെ പട്രോളിങ് ശക്തമാക്കിയതിനെ തുടർന്ന് പിന്നീട് കണ്ടിട്ടില്ല. വീണ്ടും പുലിയെ കണ്ടതോടെ ആശങ്കയിലാണ് നാട്ടുകാർ.
പുലർച്ചെ നാലു മുതലേ ടാപ്പിങ് തൊഴിലാളികളും മറ്റും സഞ്ചരിക്കുന്ന പാതകളാണ് ഇവിടെയുള്ളത്. ഫാമിങ് കോർപറേഷനിലെ ജീവനക്കാർ, യാത്രക്കാർ എന്നിവരെല്ലാം ഈ മേഖലയിലെ വിവിധ റോഡുകളെയാണ് ഉപയോഗിക്കുന്നത്. പട്രോളിങ് ശക്തമാക്കുകയും കൂട് സ്ഥാപിച്ച് പുലിയെ പിടിച്ച് വനത്തിൽ വിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.