കുഴിമതിക്കാട്∙ പുണെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗിരീഷ് കെ.പിള്ളയുടെ മരണം ബന്ധുക്കൾക്കും നാട്ടുകാർക്കും ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കുടുംബവീട്ടിൽ മാതാവ് ശാന്ത പി.പിള്ള മാത്രമാണ് താമസം. ബുധൻ രാവിലെ 7.30 ന് ആണ് ബന്ധുക്കൾ മരണ വാർത്ത അറിയുന്നത്. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഗിരീഷിന്റെ വീട്ടിലേക്ക് എത്തിയ ബന്ധുക്കൾ മാതാവ് ശാന്തയെ ആശ്വസിപ്പിക്കാൻ കഴിയാത്ത നിലയിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴിമതിക്കാട്∙പുണെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗിരീഷ് കെ.പിള്ളയുടെ മരണം ബന്ധുക്കൾക്കും നാട്ടുകാർക്കും ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കുടുംബവീട്ടിൽ മാതാവ് ശാന്ത പി.പിള്ള മാത്രമാണ് താമസം. ഇന്നലെ രാവിലെ 7.30 ന് ആണ് ബന്ധുക്കൾ മരണ വാർത്ത അറിയുന്നത്. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഗിരീഷിന്റെ വീട്ടിലേക്ക് എത്തിയ ബന്ധുക്കൾ മാതാവ് ശാന്തയെ ആശ്വസിപ്പിക്കാൻ കഴിയാത്ത നിലയിലായിരുന്നു.

ഡൽഹിയിലാണ് ജോലി എങ്കിലും ഗിരീഷ് കുടുംബ സമേതം വർഷങ്ങളായി ഹൈദരാബാദിലായിരുന്നു താമസം. 2019ൽ ഭാര്യയുടെ മരണ ശേഷമാണ് മക്കളുടെ വിദ്യാഭ്യാസത്തിനായി ഹൈദരാബാദിൽ സ്വന്തമായി വീടും സ്ഥലവും വാങ്ങി സ്ഥിരതാമസമായത്. വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുമായിരുന്ന ഗിരീഷ് ബന്ധുവീടുകൾ സന്ദർശിച്ച ശേഷമേ തിരിച്ച് പോകുകയുള്ളു. കഴിഞ്ഞ ജൂലൈയിലാണ് ഗിരീഷ് അവസാനമായി നാട്ടിലെത്തിയത്. തിരികെ പോകുമ്പോൾ അമ്മയെയും കൂടെ കൊണ്ടുപോയി. ഓഗസ്റ്റിൽ ബന്ധുവായ വിജയ ബാബുവും കുടുംബവും ഗിരീഷിനെ സന്ദർശിക്കാൻ ഹൈദരാബാദിൽ പോയി. അവരാണ് ശാന്തമ്മ അമ്മയെ നാട്ടിലേക്ക് കൊണ്ടുവന്നത്.

ADVERTISEMENT

ഗിരീഷിന്റെ മരണത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി അനുശോചിച്ചു. ഗിരീഷിന്റെ ബന്ധുക്കളെ  എംപി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു.  മൃതദേഹം വീട്ടുകാർക്ക് താമസം കൂടാതെ വിട്ടുകിട്ടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന്  എംപി അറിയിച്ചു. 

English Summary:

Gireesh K. Pillai, a resident of Hyderabad, tragically lost his life in the recent helicopter crash in Pune, leaving his elderly mother and community in mourning.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT