ഓയൂർ ∙ഇളമാട് പഞ്ചായത്തിലെ ചെറിയവെളിനല്ലൂർ ശ്രീ ആയിരവില്ലി പാറയെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലം കാണുന്നു.ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.ചെറിയവെളിനല്ലൂർ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ഭാരവാഹികൾ മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും സമർപ്പിച്ച നിവേദനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓയൂർ ∙ഇളമാട് പഞ്ചായത്തിലെ ചെറിയവെളിനല്ലൂർ ശ്രീ ആയിരവില്ലി പാറയെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലം കാണുന്നു. ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ചെറിയവെളിനല്ലൂർ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ഭാരവാഹികൾ മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശ പ്രകാരം കൊല്ലം ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എസ്. പ്രമീള, അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫിസർ ടി.ആർ.റെജി എന്നിവർ സ്ഥലം സന്ദർശിച്ചത്. 

സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിൽ 62 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഒറ്റ പാറയാണ് ആയിരവില്ലി . കിഴക്ക് ഭാഗത്ത് ആറ് ഏക്കറോളം ചെറു വനമാണ്. മുകൾ ഭാഗം ഹെലികോപ്റ്റർ ഇറങ്ങാൻ കഴിയുന്ന തരത്തിൽ നിരന്ന പ്രദേശമാണ്. വലിയ ടൂറിസം വികസന സാധ്യതകളാണ് ഇവിടെയുള്ളത്. ഇക്കോ ടൂറിസത്തിനും അഡ്വഞ്ചർ ടൂറിസത്തിനും തീർഥാടന ടൂറിസത്തിനും അനുയോജ്യമായ പ്രദേശമാണ് . ആയിരവില്ലി പാറയിൽ ടൂറിസം വികസനത്തിന് അനന്തസാധ്യതകളാണുള്ളതെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ടൂറിസം വകുപ്പ് സംഘാംഗങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷണ സമിതി രക്ഷാധികാരി പി.ജെ. ചാക്കോ, സെക്രട്ടറി ആർ.ശിവശങ്കരപിള്ള, ട്രഷറർ ആർ. മധു, ജോ: സെക്രട്ടറി എ. ബദറുദ്ദീൻ എന്നിവർ പങ്കെടുത്തു.

English Summary:

Aayiramvilli Para, a unique rock formation in Kerala, is poised to become a new tourism hotspot. With its scenic beauty and potential for diverse tourism activities, the government is actively exploring its development, promising a boost to the local economy and unforgettable experiences for travelers.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT