മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി 10ന് കൊല്ലം ∙ ലോക മാനസികാരോഗ്യ ദിനമായ 10ന് മൈൻഡ്ഫുൾനസ് ഫാമിലി ആൻഡ് ചൈൽഡ് കൗൺസലിങ് സെന്ററിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി നടത്തും. 10ന് രാവിലെ 11ന് കൊച്ചുപിലാംമൂട് കലക്ടറുടെ വസതിക്കു സമീപമുള്ള കാഷ്യു കോർപറേഷൻ ഓഫിസിന്റെ എതിർവശത്ത് നടക്കുന്ന പരിപാടി

മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി 10ന് കൊല്ലം ∙ ലോക മാനസികാരോഗ്യ ദിനമായ 10ന് മൈൻഡ്ഫുൾനസ് ഫാമിലി ആൻഡ് ചൈൽഡ് കൗൺസലിങ് സെന്ററിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി നടത്തും. 10ന് രാവിലെ 11ന് കൊച്ചുപിലാംമൂട് കലക്ടറുടെ വസതിക്കു സമീപമുള്ള കാഷ്യു കോർപറേഷൻ ഓഫിസിന്റെ എതിർവശത്ത് നടക്കുന്ന പരിപാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി 10ന് കൊല്ലം ∙ ലോക മാനസികാരോഗ്യ ദിനമായ 10ന് മൈൻഡ്ഫുൾനസ് ഫാമിലി ആൻഡ് ചൈൽഡ് കൗൺസലിങ് സെന്ററിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി നടത്തും. 10ന് രാവിലെ 11ന് കൊച്ചുപിലാംമൂട് കലക്ടറുടെ വസതിക്കു സമീപമുള്ള കാഷ്യു കോർപറേഷൻ ഓഫിസിന്റെ എതിർവശത്ത് നടക്കുന്ന പരിപാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി 10ന്
കൊല്ലം ∙ ലോക മാനസികാരോഗ്യ ദിനമായ 10ന് മൈൻഡ്ഫുൾനസ് ഫാമിലി ആൻഡ് ചൈൽഡ് കൗൺസലിങ് സെന്ററിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി നടത്തും. 10ന് രാവിലെ 11ന് കൊച്ചുപിലാംമൂട് കലക്ടറുടെ വസതിക്കു സമീപമുള്ള കാഷ്യു കോർപറേഷൻ ഓഫിസിന്റെ എതിർവശത്ത് നടക്കുന്ന പരിപാടി എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും.

സൈക്കോളജിസ്റ്റും സാമൂഹിക പ്രവർത്തകയുമായ റെജീന ശാന്തി, താജ് ലക്ഷ്മി എന്നിവർ ക്ലാസുകൾ നയിക്കും. ചടങ്ങിൽ കോതപുരം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ ഒരു പൂമ്പാറ്റയുടെ കഥ എന്ന ന‍ൃത്തശിൽപം അവതരിപ്പിക്കും. മാനസിക ആരോഗ്യ പ്രശ്നങ്ങളെയും വിഷാദത്തെയും കുറിച്ച് സമൂഹത്തിൽ പലർക്കും ഇപ്പോഴും കൃത്യമായ അറിവില്ല. മാനസിക ആരോഗ്യം പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണെന്ന സന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കാനാണ് പൊതു ഇടത്ത് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും ചടങ്ങിന്റെ സംഘാടകരായ റെജീന ശാന്തി, താജ് ലക്ഷ്മി, മഞ്ജു എന്നിവർ പറഞ്ഞു.

ADVERTISEMENT

ഓഷ്യൻ എക്സിബിഷൻ  13 വരെ നീട്ടി
കൊല്ലം ∙ ആശ്രാമം മൈതാനം കടലാക്കി മാറ്റിയ ദി ഓഷ്യൻ എക്സ്പോ  13 വരെ നീട്ടി. നീന്തിത്തുടിക്കുന്ന കടൽ മീനുകളും മത്സ്യകന്യകമാരുടെയും സ്‌കൂബ ഡൈവേഴ്‌സിന്റെയും വിസ്മയ റോബോട്ടുകളുടെയും പ്രകടനങ്ങളുമാണു പ്രത്യേകത. അലങ്കാര വസ്തുക്കളും സൗരോർജം കൊണ്ടു പ്രവർത്തിക്കുന്ന വിളക്കുകളും അടുക്കളയിലേക്കുള്ള വിവിധ ഉൽപന്നങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും ബാഗുകളും ചെരുപ്പുകളും ഉൾപ്പെടെ മേളയിലുണ്ട്. ഭക്ഷ്യ വിഭവങ്ങളും ലഭിക്കും. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9  വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയുമാണു മേള. 150 രൂപയാണു ടിക്കറ്റ് നിരക്ക്. മേലധികാരിയുടെ നേതൃത്വത്തിൽ വരുന്ന വിദ്യാർഥികൾക്കു നിരക്കിൽ 50% ഇളവ് ലഭിക്കും.

അത്‌ലറ്റിക് മീറ്റ്: ജില്ലാ ടീം  റജിസ്ട്രേഷൻ ഇന്ന്
കൊല്ലം∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 10 മുതൽ 13 വരെ നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിന്റെ റജിസ്ട്രേഷൻ ഇന്ന് 12 മുതൽ വൈകിട്ട് 3 വരെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ നടക്കും.  ജില്ലാ അത്‌ലറ്റിക് മീറ്റിൽ 14,16,18,20 വയസ്സ് വിഭാഗങ്ങളിൽ ആദ്യ 3 സ്ഥാനം നേടിയവരാണ് ജില്ലയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയിരിക്കുന്നത്.

ADVERTISEMENT

ശാരീരിക അളവെടുപ്പും കായികക്ഷമത  പരീക്ഷയും
കൊല്ലം∙ പ്രിസൺസ് ആൻഡ് കറക്‌ഷണൽ സർവീസ് വകുപ്പിലെ വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 11ന് കൊല്ലം മന്നം മെമ്മോറിയൽ എൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ നടത്തും. കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ അർഹരായ ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും, മെഡിക്കൽ സർട്ടിഫിക്കറ്റും അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സലുമായി നിശ്ചിത സമയത്ത് ഹാജരാകണം. 

ഒറ്റത്തവണ പ്രമാണ പരിശോധന
കൊല്ലം∙ ജില്ലയിൽ എൻസിസി/സൈനിക വെൽഫെയർ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (വിമുക്ത ഭടന്മാർക്ക് മാത്രം)  തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന 10, 11 തീയതികളിൽ പിഎസ്‌സി ജില്ലാ ഓഫിസിൽ നടത്തും. പ്രൊഫൈൽ മെസേജ്/ എസ്എംഎസ് മുഖേന അറിയിച്ചിട്ടുള്ള ദിവസത്തിൽ ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങൾ സഹിതം  ജില്ലാ പിഎസ്‌സി ഓഫിസിൽ ഹാജരാകണം. ഫോൺ: 0474 2743624. 

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ കേന്ദ്ര സർക്കാരിന്റെ എൻഎസ്ഡിസിയുടെ അംഗീകാരമുള്ള രണ്ടാംകുറ്റിയിലെ ടികെഎം ഐസിടിപിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 8989826060
കൊല്ലം∙ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ എൽസി/എഐ പ്രയോറിറ്റി വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള പുരുഷ വാർഡന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി, സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഹോസ്റ്റലിൽ വാർഡനായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.  പ്രായപരിധി  2023 ജനുവരി ഒന്നിന് 41.  ഉദ്യോഗാർഥികൾ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ 19നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരായി പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 0474 2746789.
കൊല്ലം∙ സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് പരിധിയിൽ പ്രവർത്തിക്കുന്ന സ്കിൽ ആൻഡ് നോളജ് ഡവലപ്മെന്റ് സെന്ററിന്റെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ സെന്ററുകളിൽ എസ്എസ്എൽസി പാസായവർക്ക് ആറുമാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിങ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോൺ :9496244701. 
കൊല്ലം∙ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫിസിയോ തെറപ്പിസ്റ്റ് തസ്തികയിൽ ദിവസ വേതന വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15. വിവരങ്ങൾക്ക് : www.gmckollam.edu.in ഫോൺ: 0474 2575050.
കൊല്ലം∙ സർക്കാർ അംഗീകൃത ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത കോഴ്‌സുകൾ അല്ലെങ്കിൽ ഹിന്ദി ഡിഗ്രിയോ എംഎയോ പാസായിരിക്കണം. പ്രായപരിധി 17-35. അവസാന തീയതി 10.  വിവരങ്ങൾക്ക്: പ്രിൻസിപ്പൽ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട. ഫോൺ 04734 296496, 8547126028.

സ്‌പോട്ട് അഡ്മിഷൻ
കൊല്ലം∙ അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ത്രിവത്സര എൻജിനീയറിങ് പോളിമർ ടെക്നോളജി ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഏഴിന് രാവിലെ 9.30  മുതൽ 10.30  വരെ രക്ഷിതാവിനൊപ്പം കോളജിൽ എത്തി റജിസ്റ്റർ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷിക്കാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിച്ചും പങ്കെടുക്കാം. വിവരങ്ങൾക്ക് www.polyadmission.org/let. ഫോൺ: 0473 4231776.

അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ കേന്ദ്ര സർക്കാരിന്റെ എൻഎസ്ഡിസിയുടെ അംഗീകാരമുള്ള രണ്ടാംകുറ്റിയിലെ ടികെഎം ഐസിടിപിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 8989826060.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT