ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് കൊല്ലം∙ സംസ്ഥാനത്ത് തീവ്രമായ മഴ സാധ്യത പ്രവചിച്ച സാഹചര്യത്തിൽ ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ഇന്നും 11നുമാണ് ജില്ലയിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത. നാളെയും 10നും യെലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്;കൊല്ലം∙ സംസ്ഥാനത്ത് തീവ്രമായ മഴ സാധ്യത പ്രവചിച്ച സാഹചര്യത്തിൽ ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ  അറിയിച്ചു. ഇന്നും 11നുമാണ് ജില്ലയിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ  മഴയ്ക്കു സാധ്യത. നാളെയും 10നും യെലോ അലർട്ടാണ്. ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

റെയിൽവേ ഗേറ്റ് നാളെ അടച്ചിടും
ശാസ്താംകോട്ട ∙ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശാസ്താംകോട്ട– കരുനാഗപ്പള്ളി പ്രധാന പാതയിലെ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് നാളെ രാവിലെ 8 മുതൽ 11നു വൈകിട്ട് 6വരെ അടച്ചിടും. വാഹനങ്ങൾ മറ്റ് വഴികളിലൂടെ പോകണമെന്ന് ദക്ഷിണ റെയിൽവേ മാവേലിക്കര സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

ADVERTISEMENT

ഒറ്റത്തവണ പ്രമാണ പരിശോധന നാളെ
കൊല്ലം∙ ജില്ലയിൽ പട്ടിക വർഗ വികസന വകുപ്പിലെ ആയ (തദ്ദേശീയരായ പട്ടികവർഗ വനിതകൾക്കുള്ള പ്രത്യേക നിയമനം) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന നാളെ പിഎസ്‌സി ജില്ലാ ഓഫിസിൽ നടത്തും. ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങൾ, പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്ത് അസ്സൽ രേഖകളുമായി പ്രൊഫൈൽ മെസേജ്/ എസ്എംഎസ് മുഖേന അറിയിച്ച ദിവസത്തിൽ ഹാജരാകണം. ഫോൺ: 0474 2743624.

31 വരെ കുടിശിക അടയ്ക്കാം
കൊല്ലം∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ 0474 2749334.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ എൽബിഎസ് അടൂർ സബ് സെന്ററിൽ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജിഎസ്ടി യൂസിങ് ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു (കൊമേഴ്‌സ്)/ ബികോം/എച്ച്ഡിസി/ജെഡിസി. www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. ഫോൺ  9947123177.
കൊല്ലം∙ ബ്രോഡ്കാസ്റ്റ് എൻജിനീയറങ്  കൺസൽറ്റന്റ്സ്  ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിങ് ഡിവിഷനിൽ ആറുമാസം മുതൽ രണ്ടു വർഷം വരെ  ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത ഡിഗ്രി/പ്ലസ്ടു/എസ്എസ്എൽസി. ഫോൺ: 7994449314.

അഭിമുഖം 14ന്
കൊല്ലം∙ ചന്ദനത്തോപ്പ് സർക്കാർ ബേസിക് ട്രെയിനിങ് സെന്ററിൽ ഫുഡ് പ്രൊഡക്‌ഷൻ (ജനറൽ) ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് 14ന് രാവിലെ 11ന് അഭിമുഖം നടത്തും. ഈഴവ/തിയ്യ/ബില്ലവ, ഒസി വിഭാഗങ്ങളിലായാണ് നിയമനം. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിങ് ടെക്‌നോളജിയിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിങ് ടെക്‌നോളജിയിൽ ഡിഗ്രിയും ഒരു വർഷ പ്രവൃത്തി പരിചയം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0474 2713099.

ADVERTISEMENT

സ്പോട്ട് അഡ്മിഷൻ
കൊല്ലം ∙ ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഒഴിവുള്ള എംടെക്, എംപ്ലാൻ കോഴ്‌സുകളിലേക്ക് 9ന് രാവിലെ 11:30ന് സ്പോട്ട് അഡ്മിഷൻ നടത്തും. www.tkmce.ac.in