പത്തനാപുരം ∙സെൻട്രൽ ജംക്‌ഷനിലെ ബസ് ബേ യാത്രക്കാർക്കു കുരുക്ക് ആകുന്നു. പുനലൂർ – പത്തനംതിട്ട റോഡുകളും കൊട്ടാരക്കര റോഡും സന്ധിക്കുന്ന ഇവിടെ വാഹനങ്ങൾ പത്തനംതിട്ട റോഡിലേക്കു തിരിയുന്ന ഭാഗത്താണ് ബസ് ബേയുള്ളത്. ജംക്‌ഷനിൽ തന്നെയായതിനാൽ ഒരേ സമയം 3 ബസുകൾക്ക് കിടക്കാൻ കഴിയുന്ന ഇവിടെ പിന്നാലെയെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം ∙സെൻട്രൽ ജംക്‌ഷനിലെ ബസ് ബേ യാത്രക്കാർക്കു കുരുക്ക് ആകുന്നു. പുനലൂർ – പത്തനംതിട്ട റോഡുകളും കൊട്ടാരക്കര റോഡും സന്ധിക്കുന്ന ഇവിടെ വാഹനങ്ങൾ പത്തനംതിട്ട റോഡിലേക്കു തിരിയുന്ന ഭാഗത്താണ് ബസ് ബേയുള്ളത്. ജംക്‌ഷനിൽ തന്നെയായതിനാൽ ഒരേ സമയം 3 ബസുകൾക്ക് കിടക്കാൻ കഴിയുന്ന ഇവിടെ പിന്നാലെയെത്തുന്ന ബസുകൾക്കു നിർത്തിയിടാൻ സ്ഥലമില്ലാത്തതിനാൽ ഇവ റോഡിന്റെ ഒത്ത മധ്യത്തിലേക്കു മാറ്റി നിർത്തേണ്ട അവസ്ഥയാണ്.

സെക്കൻഡുകൾ ഇടവിട്ട് നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന സെൻട്രൽ ജംക്‌ഷനിൽ ഇതു തിരക്കുള്ളപ്പോഴെല്ലാം വലിയ ഗതാഗതക്കുരുക്ക് ആണുണ്ടാക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന ബസുകളും ഇവിടെ നിർത്തും. ഇതു കൂടിയാകുമ്പോൾ സെൻട്രൽ ജംക്‌ഷൻ പൂർണമായി കുരുക്കിലാകും.ബസ് ബേ കുറച്ചുകൂടി മുന്നോട്ടു മാറ്റുകയോ ഒരു സമയം 3 ബസുകളിൽ കൂടുതൽ ഇടാതെയിരിക്കുകയോ ആണ് പോംവഴി. അടുത്തു നിർമാണം പുരോഗമിക്കുന്ന പഞ്ചായത്തിന്റെ ഷോപ്പിങ് മാൾ കൂടി പരിഗണിച്ചാണ് ഇവിടെ ബസ് ബേ അനുവദിച്ചത്.

English Summary:

The bus bay at Pattanapuram's Central Junction is causing significant traffic congestion due to its limited capacity. Located at a busy intersection, the bay can only accommodate three buses, forcing others to stop in the middle of the road. This article highlights the issue and proposes solutions like relocation or limiting the number of buses allowed at any given time.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT