വൻ കഞ്ചാവ് വേട്ട: 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കൊല്ലം ∙ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. തൃക്കരുവ കരുവ പള്ളിമുക്ക് മൂലയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജ്മൽ(25) ആണ് 31 കിലോ കഞ്ചാവുമായി പിടിയിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് മൺറോതുരുത്ത് മേഖലയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. കേരളത്തിലേക്ക് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നു വലിയ തോതിൽ കഞ്ചാവ്

കൊല്ലം ∙ ജില്ലയിൽ വൻ കഞ്ചാവ് വേട്ട. തൃക്കരുവ കരുവ പള്ളിമുക്ക് മൂലയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജ്മൽ(25) ആണ് 31 കിലോ കഞ്ചാവുമായി പിടിയിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് മൺറോതുരുത്ത് മേഖലയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.
കേരളത്തിലേക്ക് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നു വലിയ തോതിൽ കഞ്ചാവ് കടത്തി കൊണ്ടുവന്ന് വിൽപന നടത്തുന്ന സംഘങ്ങളിലെ പ്രധാനിയാണ് അജ്മൽ എന്ന് എക്സൈസ് അറിയിച്ചു. കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് ജില്ലയിൽ വിവിധ ഭാഗങ്ങളിലുള്ള ലഹരി വിൽപനക്കാർക്കു നൽകുകയാണ് രീതി. സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 42 കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
73 കിലോയോളം കഞ്ചാവ് ആണ് ഈ 2 കേസുകളിലുമായി പിടികൂടിയത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐ എസ്.എസ്.ഷിജുവിന്റെ നിർദേശപ്രകാരം സ്പെഷൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ പ്രേംനസീർ, പ്രിവന്റീവ് ഓഫിസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എസ്.അജിത്, എം.ആർ.അനീഷ്, ജെ.ജോജോ, പി.എസ്.സൂരജ്, ബാലു എസ്.സുന്ദർ, വനിത സിവിൽ എക്സൈസ് ഓഫിസർ ജി.ഗംഗ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.