പുനലൂർ താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കും
പുനലൂർ ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിച്ചു. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് ‘മനോരമ’ ഒട്ടേറെത്തവണ വാർത്തകൾ നൽകിയിരുന്നു.താലൂക്ക് വികസന സമിതിയിലും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി

പുനലൂർ ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിച്ചു. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് ‘മനോരമ’ ഒട്ടേറെത്തവണ വാർത്തകൾ നൽകിയിരുന്നു.താലൂക്ക് വികസന സമിതിയിലും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലും ഇതു സംബന്ധിച്ച് ആവശ്യം ഉയർന്നിരുന്നു.
10 നില ആശുപത്രി മന്ദിരം ഉദ്ഘാടനം ചെയ്ത നാൾ മുതൽ ഈ ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നതാണ്. തുടർന്ന് പി.എസ്.സുപാൽ എംഎൽഎ മുഖ്യമന്ത്രിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിരുന്നു. താലൂക്ക് ആശുപത്രി സന്ദർശിച്ച പൊലീസ് ഉദ്യോഗസ്ഥർ എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കു പ്രവർത്തനം തുടങ്ങുമെന്നും എംഎൽഎ അറിയിച്ചു.
എയ്ഡ് പോസ്റ്റിലേക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുവാൻ എംഎൽഎ താലൂക്ക് ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകുകയും ചെയ്തു. എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. 35ൽപ്പരം ഡോക്ടർമാരുൾപ്പെടെ നാനൂറോളം ജീവനക്കാർ ജോലി ചെയ്യുകയും പ്രതിദിനം നൂറുകണക്കിന് രോഗികൾ എത്തുകയും ചെയ്യുന്ന ഇവിടെ എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് എല്ലാ ശബരിമല സീസണിലും തീർഥാടനം സംബന്ധിച്ച അവലോകന യോഗത്തിൽ തീരുമാനമെടുത്തു പിരിയുമെങ്കിലും ഒന്നും നടന്നിരുന്നില്ല. സന്ധ്യ കഴിഞ്ഞ് കൂടുതൽ ആംബുലൻസുകളും മറ്റും എത്തുമ്പോഴും പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ കൂടുതൽ പേരുടെ കടന്നുകയറ്റവും സംഘർഷവും ഉണ്ടാകുമ്പോഴും ആണു പൊലീസ് വേണമെന്ന് ആശുപത്രിയിലെത്തുന്നവർക്കും ഇതര സ്റ്റാഫിനും തോന്നുക.