സുരക്ഷയില്ലാതെ തീരം...: കൊല്ലം ബീച്ചിലെ സുരക്ഷാക്രമീകരണങ്ങളിൽ വൻ വീഴ്ച
കൊല്ലം ∙ ആയിരങ്ങൾ സന്ദർശിക്കുന്ന കൊല്ലം ബീച്ചിൽ സുരക്ഷാക്രമീകരണങ്ങളിൽ വൻ വീഴ്ച. ജീവനു സുരക്ഷ നൽകാൻ ടൂറിസം വകുപ്പ് നിയോഗിച്ചിട്ടുള്ള ലൈഫ് ഗാർഡിന്റെ പക്കലുള്ളത് കീറിയ റെസ്ക്യൂ ട്യൂബും, പഴക്കം ചെന്ന് പൊടിഞ്ഞ ലൈഫ് ജാക്കറ്റും മാത്രം. നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ബീച്ചിന്റെ നീളം കൂടിയതോടെ ബീച്ചിന്റെ

കൊല്ലം ∙ ആയിരങ്ങൾ സന്ദർശിക്കുന്ന കൊല്ലം ബീച്ചിൽ സുരക്ഷാക്രമീകരണങ്ങളിൽ വൻ വീഴ്ച. ജീവനു സുരക്ഷ നൽകാൻ ടൂറിസം വകുപ്പ് നിയോഗിച്ചിട്ടുള്ള ലൈഫ് ഗാർഡിന്റെ പക്കലുള്ളത് കീറിയ റെസ്ക്യൂ ട്യൂബും, പഴക്കം ചെന്ന് പൊടിഞ്ഞ ലൈഫ് ജാക്കറ്റും മാത്രം. നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ബീച്ചിന്റെ നീളം കൂടിയതോടെ ബീച്ചിന്റെ പരിധിക്കപ്പുറത്തേക്ക് സന്ദർശകർ ഇറങ്ങുന്നത് പതിവാണ്. എന്നാൽ ഇവർ കടലിലിറങ്ങിയോ എന്നറിയാൻ നിരീക്ഷണ ക്യാമറയോ ലൈറ്റോ വോക്കിടോക്കിയോ മൈക്കോ ഒന്നുമില്ല. ആകെയുള്ളത് വിസിലും ഒരു ചുവന്ന കൊടിയും, 4 റെസ്ക്യൂ ട്യൂബും 8 ലൈഫ് ബോയയും. ഗാർഡ് ഓടിയെത്തുമ്പോഴേക്കും അപകടം സംഭവിച്ചുകഴിയുമെന്ന സ്ഥിതി.
അപകടസാധ്യത വളരെ കൂടുതലുള്ള കൊല്ലം ബീച്ചിൽ 12 ലൈഫ് ഗാർഡിനെ ആവശ്യമുണ്ടെങ്കിലും 7 ജീവനക്കാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇവർക്ക് തൊഴിൽ നിയമങ്ങൾ ഒന്നും ബാധകവുമല്ല. സംസ്ഥാനത്തെ എല്ലാ ലൈഫ് ഗാർഡിനും ഒരു ദിവസം ജോലി ഒരു ദിവസം ഓഫ് എന്നാണ് ഡ്യൂട്ടി നിയമം. എന്നാൽ കൊല്ലം ബീച്ചിലെ 7 ജീവനക്കാർക്കും മാസത്തിൽ ഒരു ദിവസം മാത്രമാണ് ഓഫ്. അടിയന്തര അവധിയെടുത്താൽ വൈകുന്നേരത്തെ ഷിഫ്റ്റിന് ആൾക്ഷാമം വരും. രാവിലെ 7 മുതൽ 11 വരെ ഒരു ഷിഫ്റ്റ്. വൈകിട്ട് 3 മുതൽ 7 വരെ അടുത്ത ഷിഫ്റ്റെന്നാണ് കണക്ക്. പക്ഷേ കൊല്ലത്തെ ജീവനക്കാർക്ക് വിശ്രമമില്ലാതെ ജോലിയാണ്.
രാവിലെ 3 പേർ വന്നാൽ വൈകിട്ട് 4 പേർ മാത്രം. ഈ വർഷം മാത്രം 4 പേരാണ് കൊല്ലം ബീച്ചിൽ മരണപ്പെട്ടത്. നൂറോളം പേർ അപകടത്തിലും പെട്ടു. ദിവസവും ആയിരക്കണക്കിനാളുകൾ എത്തുന്ന ബീച്ചിൽ കപ്പൽ ചാലുള്ളതിനാൽ തുടക്കത്തിൽ തന്നെ 4 മീറ്റർ ആഴമുണ്ട്. കാൽ നനയ്ക്കാൻ തിരയിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും. കടപ്പുറത്ത് കോർപറേഷൻ സ്ഥാപിച്ച പകുതിയിലേറെ തെരുവുവിളക്കുകളും തെളിയുന്നില്ല. രാത്രി 7 വരെ മാത്രമാണ് സംസ്ഥാനത്തുടനീളം ലൈഫ് ഗാർഡ്സിന്റെ സേവനം. എന്നാൽ രാത്രിയിലും അപകടങ്ങൾ വർധിച്ചുവരുന്നതിനാൽ കൊല്ലം ബീച്ചിൽ ടൂറിസം പൊലീസിന്റെ സേവനം അത്യാവശ്യമാണെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു.
വാച്ച് ടവർ ഉപയോഗശൂന്യം
ബീച്ചിൽ നിരീക്ഷണത്തിനായി എട്ടുവർഷം മുൻപ് സ്ഥാപിച്ച വാച്ച് ടവറിൽ ജീവൻ പണയം വച്ചാണ് ലൈഫ് ഗാർഡുകൾ കഴിയുന്നത്. കടൽക്കാറ്റിൽ മേൽക്കൂരയുടെ ഭൂരിഭാഗവും നശിച്ചുകഴിഞ്ഞു. ഷീറ്റുകളെല്ലാം പറന്നതിനാൽ വെയിലും മഴയും എല്ലാം ‘തടസ്സമില്ലാതെ’ ടവറിനുള്ളിൽ എത്തും.
തുരുമ്പെടുത്ത് പല കമ്പികളും ഷീറ്റുകളും തലയിൽ വീഴാതിരിക്കാനായി കയറുകൊണ്ട് താൽക്കാലികമായി കെട്ടിവച്ചിരിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള പൊടിപിടിച്ച, ദ്രവിച്ച സുരക്ഷ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഇടം മാത്രമാണിത്. മഴക്കാലമായാൽ കെട്ടിടത്തിനുള്ളിലെ വെള്ളക്കെട്ടിൽ കുടപിടിച്ചിരുന്ന് നിരീക്ഷണം നടത്തണം. പലവട്ടം പരാതിപ്പെട്ടിട്ടും ‘എല്ലാം മുകളിൽ അറിയിച്ചിട്ടുണ്ട്’ എന്ന മറുപടിയിൽ മാത്രം ഒതുങ്ങുകയാണ് നടപടികൾ.