കൊട്ടാരക്കര∙ ജില്ലയിലെ കൗമാര കായിക ശക്തി മാറ്റുരച്ചപ്പോൾ മഴ മാറി നിന്നു. ജില്ല സ്കൂൾ കായിക മേളയുടെ ആദ്യ ദിനത്തിൽ 26 ഇനങ്ങളുടെ ഫലം പുറത്തു വന്നപ്പോൾ അഞ്ചൽ ഉപജില്ല 79 പോയിന്റുകളുമായി മുന്നിട്ടു നിൽക്കുന്നു. ഏഴു സ്വർണവും അഞ്ച് വെള്ളിയും 3 വെങ്കലവുമായാണ് മുന്നേറ്റം. 62 രണ്ടു പോയിന്റുമായി കൊല്ലം ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്. ഏഴു സ്വർണവും 6 വെള്ളിയും 3 വെങ്കലവും കൊല്ലം സ്വന്തമാക്കി. 29 പോയിന്റു നേടിയ പുനലൂരാണ് മൂന്നാം സ്ഥാനത്ത്. ഒരു സ്വർണവും 5 വെള്ളിയും 2 വെങ്കലവുമാണ് പുനലൂരിനു ലഭിച്ചത്.മൂന്നും സ്വർണവും 4 വെള്ളിയും 1 വെങ്കലവുമായി 28 പോയിന്റു നേടിയ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളാണ് ഏറ്റവും മുന്നിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന തങ്കശ്ശേരി ഇൻഫന്റ് ജീസസ് എച്ച്എസ്എസിലെ അഭീഷ ദത്ത്.

മൂന്ന് സ്വർണവും ഒരു വെങ്കലവുമായി 16 പോയിന്റ് നേടി അഞ്ചൽ വെസ്റ്റ് സ്കൂൾ രണ്ടാം സ്ഥാനത്തും നിലവിലെ ചാംപ്യന്മാരായ പുനലൂർ സെന്റ് ഗൊരേത്തി സ്കൂൾ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഒരു സ്വർണവും 2 വെള്ളിയും 2 വെങ്കലവും സെന്റ് ഗൊരേത്തി സ്കൂൾ സ്വന്തമാക്കി.മഴ കടക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അതു മാറി, കനത്ത ചൂടിലാണ് കായിക താരങ്ങൾ മാറ്റുരച്ചത്. ജില്ലാ കായിക മേള ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മത്സരത്തിലെ ആദ്യ സ്വർണം അയ്യൻകോയിക്കൽ ഗവ. എച്ച്എസ്എസിലെ ബിവിൻ വി. വേണു ചവറ ഉപജില്ലക്കായി നേടി. രണ്ടാം സ്വർണം പുത്തൂർ ഗവ. എച്ച്എസ്എസിലെ ആർ. അരുണിമയും സ്വന്തമാക്കി. 

ADVERTISEMENT

കുടുംബകാര്യം
കൊട്ടാരക്കര∙ കായിക കുടുംബത്തിന്റെ ഭാഗമാണ് അഭീഷ ദത്ത്. തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിനെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗം ഷോട്പുട്ടിൽ സ്വർണവും ഹൈജംപിൽ വെള്ളിയും നേടി. ഡിസ്കസ് ത്രോയിൽ മത്സരിക്കുന്നുണ്ട്. പിതാവ് അജിത് ഷോട്പുട്ടിലും ഡിസ്കസ് ത്രോയിലും സംസ്ഥാന തല ചാംപ്യനായിരുന്നു. മാതാവ് ജില്ലാ ആശുപത്രി സ്റ്റാഫ് നഴ്സായ അനീഷ ഹൈജംപ് ചാപ്യനും. തങ്ഹവുടെ പ്രിയ ഇനങ്ങളിലെല്ലാം മകൾ വിജയം കൊയ്യുന്നതിന്റെ അഭിമാനത്തിലാണ് കടവൂർ ഇരിപ്ര വീട്ടിലെ അജിത്തും അനീഷയും. കഴിഞ്ഞ വർഷം ജില്ലാ മത്സരത്തിൽ ഷോട്പുട്, ഡിസ്കസ് ത്രോ എന്നിവയിൽ അഭീഷ സ്വർണവും ഹൈജംപിൽ വെള്ളിയും നേടിയിരുന്നു. 

വുിജയത്തുടക്കം
കൊട്ടാരക്കര∙ ആദ്യ മത്സരത്തിൽ സ്വർണവുമായി അരങ്ങേറ്റം നടത്തിയതിന്റെ സന്തോഷത്തിലാണ് അഞ്ചൽ വെസ്റ്റ് ഗവ. എച്ച്എസ്എസിലെ എ. നന്ദന. 3000 മീറ്റർ ഓട്ടത്തിലാണ് ആദ്യ ദിനത്തിൽ സ്വർണം നേടിയത്. ഇന്ന് 800 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും സ്വർണ പ്രതീക്ഷയുമായി നന്ദന പങ്കെടുക്കുന്നുണ്ട്. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൈജംപിൽ ചിതറ ഗവ. എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥി പ്രപഞ്ച പ്രദീപ് 1.29 ഉയരം താണ്ടി സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ പുനലൂർ സെന്റ് ഗൊരേത്തി എച്ച്എസ്എസിലെ അലീന അജോ ഹാട്രിക് വിജയം നേടി .  ഇന്നു ട്രിപ്പിൾ ജംപിലും ഹർഡിൽസിലും അലീന മത്സരിക്കുന്നുണ്ട്.

ADVERTISEMENT

ജയകുമാർ, ഷോട്പുട്ടിലെ ‘ദ്രോണാചാര്യർ’
കൊട്ടാരക്കര∙ കളിക്കളത്തിൽ അദൃശ്യനായ ജയകുമാറാണ് ഈ മീറ്റിലെ താരം. സ്പോർട്സ് കൗൺസിലിന്റെ മുതിർന്ന കോച്ച് പരിശീലിപ്പിച്ച 3 കുട്ടികൾ സ്വർണം നേടി. നേരത്തെ കൊല്ലം സ്പോർട്സ് കൗൺസിൽ കോച്ചായിരുന്ന ജയകുമാറിന്റെ കീഴിൽ പരിശീലനം നേടിയവരാണ് ഷോട്പുട്ടിൽ സ്വർണം നേടിയത്. ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഇൻഫന്റ് ജീസസ് സ്കൂളിലെ അഭീഷ ദത്ത്, ജൂനിയർ ബോയ്സിൽ തേവള്ളി ബോയ്സ് സ്കൂളിലെ എസ്. അമീൻ, സീനിയർ ബോയ്സ് വിഭാഗത്തിൽ കൊല്ലം ക്രിസ്തുരാജ സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥി കാർത്തികേയൻ എന്നിവരുടെ ഗുരുവാണ് ജയകുമാർ. നിലവിൽ സ്പോർട്സ് കൗൺസിലിന്റെ ആറ്റിങ്ങൽ കേന്ദ്രത്തിൽ പരിശീലനം നൽകുന്നത്. പരിശീലനം നേടാൻ മൂവരും പഠിത്തം മുടക്കി ആറ്റിങ്ങലിലേക്കു പോകും.

ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന പാരിപ്പള്ളി എഴിപുറം എച്ച്എസ്എസിലെ എ.ബി. അനു.

റിലേയിൽ ‘ഇരട്ട’ത്തിളക്കം
കൊട്ടാരക്കര ∙ 4 x 100 മീറ്റർ സബ്ജൂനിയർ പെൺകുട്ടികളുടെ റിലേയിൽ ജേതാക്കളായ അഞ്ചൽ ഉപജില്ലാ ടീമിൽ ഇരട്ട സഹോദരികളും. അഞ്ചൽ ഈസ്റ്റ് എച്ച്എസ്എസിലെ അനന്യയും അനശ്വരയുമാണ് ടീമിനു വിജയം സമ്മാനിച്ച ഇരട്ടകൾ. ഇതേ സ്കൂളിലെ ലിയോണയും അഞ്ചൽ വെസ്റ്റ് എച്ച്എസ്എസിലെ നേമയും ചേർന്നതായിരുന്നു റിലേ ടീം. ഇനി നടക്കാനിരിക്കുന്ന 200 മീറ്റർ ഓട്ട മത്സരത്തിൽ അനന്യയും അനശ്വരയും പരസ്പരം പോരിന് ഇറങ്ങുന്നുവെന്നതാണ് മറ്റൊരു കൗതുകം. റിലേയിൽ സീനിയർ ഗേൾസ്, സീനിയർ ബോയിസ്, സബ്ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ അഞ്ചൽ ഉപജില്ല സ്വർണം നേടി.

ADVERTISEMENT

‘ഫോട്ടോ ഫിനിഷി’ൽ അരുൺ ബോസ്കോ
കൊട്ടാരക്കര∙ അവസാന നിമിഷം വരെ ഉദ്വേഗം നിലനിർത്തിയ തീപാറുന്ന മത്സരത്തിന് ഒടുവിലാണ് സീനിയർ ബോയ്സിന്റെ 400 മീറ്റർ ഓട്ടത്തിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസിലെ അരുൺ ബോസ്കോ സ്വർണം നേടിയത്. അക്ഷരാർഥത്തിൽ ഫോട്ടോ ഫിനിഷ്. ഈ മാസം കഴിഞ്ഞ ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിലും ജേതാവായിരുന്നു. ഇനി 200 മീറ്റർ, 100 മീറ്റർ ഓട്ടത്തിലും അരുൺ മത്സരിക്കുന്നുണ്ട്.

ഷോട്ട്പുട്ടിൽ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ എസ്. അമീൻ, അഭീഷ ദത്ത്, ആർ. കാർത്തികേയൻ എന്നിവർ.

ആദ്യ സ്വർണം ബിവിന് 
വീട്ടിൽ നിന്നു സ്കൂളിലേക്കുള്ള രണ്ടര കിലോമീറ്റർ കാൽനട യാത്ര നൽകിയ കരുത്തിൽ ജില്ലാ സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം നേടി ചവറ തേവലക്കര അയ്യൻകോയിക്കൽ ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി ബിവിൻ വി.വേണു. 5000 മീറ്റർ നടത്തം  35.05 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയാണ് ബിവിൻ താരമായത്. മിക്ക ദിവസങ്ങളിലും കാൽനടയായാണ് സ്കൂളിലെത്തുന്നതെന്ന് ബിവിൻ പറയുന്നു. 27 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നഗ്നപാദനായി നടന്ന് വിജയം നേടി. ചവറ മുകുന്ദപുരം ദേവിക ഭവനത്തിൽ വേണുവിന്റെയും ദീപയുടെയും മകനാണ്.

English Summary:

The District School Sports Mela in Kottarakkara commenced with thrilling performances, leaving Anchal sub-district in the lead. With 79 points, including seven gold medals, Anchal outshone its competitors. Kollam and Punalur followed with remarkable athletic prowess. The event underscored the growing enthusiasm for sports among youth, highlighted by challenging weather and spirited contests.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT