പേപ്പർമിൽ തടയണയുടെ ഉയരം ശാസ്ത്രീയമായി വർധിപ്പിച്ചു; കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു
പുനലൂർ ∙മൂന്നു പതിറ്റാണ്ടിന് ശേഷം കല്ലടയാറ്റിലെ പേപ്പർമിൽ തടയണയുടെ ഉയരം ശാസ്ത്രീയമായി വർധിപ്പിച്ചതോടെ കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയ്ക്ക് ഏറ്റവും കൂടുതൽ ശുദ്ധജല പദ്ധതികളിലേക്ക് വെള്ളം ശേഖരിക്കുന്ന പുനലൂർ അടക്കമുള്ള ഭാഗങ്ങളിലാണ് നിരപ്പ് ഉയർന്നത്. നേരത്തെ പുനലൂർ ശുദ്ധജല പദ്ധതിയുടെ കിണറിന്റെ

പുനലൂർ ∙മൂന്നു പതിറ്റാണ്ടിന് ശേഷം കല്ലടയാറ്റിലെ പേപ്പർമിൽ തടയണയുടെ ഉയരം ശാസ്ത്രീയമായി വർധിപ്പിച്ചതോടെ കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയ്ക്ക് ഏറ്റവും കൂടുതൽ ശുദ്ധജല പദ്ധതികളിലേക്ക് വെള്ളം ശേഖരിക്കുന്ന പുനലൂർ അടക്കമുള്ള ഭാഗങ്ങളിലാണ് നിരപ്പ് ഉയർന്നത്. നേരത്തെ പുനലൂർ ശുദ്ധജല പദ്ധതിയുടെ കിണറിന്റെ മുകൾ ഭാഗം (ഇൻടേക്ക് വെൽ) കൊടുംവേനലിൽ തെളിഞ്ഞു കാണാമായിരുന്നു.ഇന്ന് ആ സ്ഥാനത്ത് കല്ലട പാലവും കടന്ന് ഐക്കരക്കോണം വരെയുള്ള ഭാഗത്തെ കല്ലടയാറ്റിലെ ജലനിരപ്പാണ് ഉയർന്നുനിൽക്കുന്നത്.1992ൽ തെന്മല ഡാം കരകവിഞ്ഞ് ഒഴുകിയപ്പോഴാണ് പേപ്പർമിൽ തടയണയുടെ മുകളിലെ കരിങ്കല്ലുകൾ ഇളകി പോയത്. ഒന്നര നൂറ്റാണ്ട് മുൻപ് ബ്രിട്ടീഷുകാർ കരിങ്കൽ സുർക്കി മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തി നിർമിച്ച തടയണയാണിത്.