വ്യാജച്ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചു; കുടുങ്ങിയത് സിപിഎം നേതാവും സഹോദരനും
ശാസ്താംകോട്ട ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും സഹോദരന്റെയും വീടുകളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 5 ലീറ്റർ വാറ്റ് ചാരായവും 540 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സെക്രട്ടറി കടന്നുകളഞ്ഞു. സഹോദരൻ അറസ്റ്റിലായി. സിപിഎം ശൂരനാട് വടക്ക് പാറക്കടവ് ബ്രാഞ്ച് സെക്രട്ടറി ഇടപ്പനയം എ.ബി.നിവാസിൽ

ശാസ്താംകോട്ട ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും സഹോദരന്റെയും വീടുകളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 5 ലീറ്റർ വാറ്റ് ചാരായവും 540 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സെക്രട്ടറി കടന്നുകളഞ്ഞു. സഹോദരൻ അറസ്റ്റിലായി. സിപിഎം ശൂരനാട് വടക്ക് പാറക്കടവ് ബ്രാഞ്ച് സെക്രട്ടറി ഇടപ്പനയം എ.ബി.നിവാസിൽ വി.ബാബു, സഹോദരൻ വി.ബാലു എന്നിവരുടെ വീടുകളിലാണു നാട്ടുകാരുടെ പരാതിയെത്തുടർന്ന് എക്സൈസ് ശാസ്താംകോട്ട റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥസംഘം രാവിലെയും വൈകിട്ടുമായി പരിശോധന നടത്തിയത്.
ഇരുവർക്കുമെതിരെ കേസെടുത്തു. കഴിഞ്ഞ മാസം നടന്ന സമ്മേളനത്തിലാണു ബാബുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അറസ്റ്റിലായ ബാലുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്ന് എക്സൈസ് പറഞ്ഞു. ഇൻസ്‌പെക്ടർ എൻ.അബ്ദുൽ വഹാബ്, പ്രിവന്റീവ് ഓഫിസർമാരായ എസ്.ഉണ്ണിക്കൃഷ്ണ പിള്ള, മനു കെ.മണി, അനിൽകുമാർ, സിഇഒമാരായ സി.എ.വിജു, കെ.പ്രസാദ്, എസ്.അശ്വന്ത്, നിഷാദ് ഷാജഹാൻ, പി.ജോൺ, എം.എസ്.സുജിത്കുമാർ, പി.വി.ഹരികൃഷ്ണൻ, നീതു പ്രസാദ്, എസ്.ഷിബി, സെഡ്.റാസ്മിയ എന്നിവർ പങ്കെടുത്തു