കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിയ ഡോക്ടർ പിടിയിൽ. ആലപ്പുഴ കാർത്തികപ്പള്ളി കൃഷ്ണപുരത്ത് ആശുപത്രി നടത്തുന്ന കൃഷ്ണപുരം പാലസ് വാർഡ് മാളിയേക്കൽ കൊച്ചുപുത്തൻപുര വീട്ടിൽ ഡോ.ജോസ് ജോസഫ് (68) ആണു കൊല്ലം കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിയ ഡോക്ടർ പിടിയിൽ. ആലപ്പുഴ കാർത്തികപ്പള്ളി കൃഷ്ണപുരത്ത് ആശുപത്രി നടത്തുന്ന കൃഷ്ണപുരം പാലസ് വാർഡ് മാളിയേക്കൽ കൊച്ചുപുത്തൻപുര വീട്ടിൽ ഡോ.ജോസ് ജോസഫ് (68) ആണു കൊല്ലം കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺ‌കുട്ടിയുടെ ഗർഭഛിദ്രം നടത്തുകയും കൃത്യമായ രേഖകൾ സൂക്ഷിക്കാതെയും രേഖകളിൽ കളവായി പ്രായം എഴുതി ചേർത്തു തെളിവുകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇയാൾ കായംകുളം, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ സമാന സ്വഭാവത്തിലുള്ള കേസിൽ ഉൾപ്പെടരുതെന്നുള്ള വ്യവസ്ഥയിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഇയാൾ വീണ്ടും കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. കൊല്ലം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കൊല്ലം അസി.പൊലീസ് കമ്മിഷണർ എം.ഷെരീഫിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഗിരീഷ്, എസ്ഐമാരായ എസ്.ശ്രീജിത്ത്, സി.സന്തോഷ് കുമാർ, എസ്.ലാലു, സിപിഒമാരായ സാജ്, ബിജീഷ്, അനിതകുമാരി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

English Summary:

A 68-year-old doctor, Jose Joseph, operating a hospital in Karthikappally, Alappuzha, has been apprehended for conducting an illegal abortion on a minor. This arrest follows previous similar accusations against him in Kayamkulam and Shakthikulangara.