ആര്യങ്കാവ് ഇടപ്പാളയത്ത് മലവെള്ളപ്പാച്ചിൽ; കല്ലുകളും പാറ കഷണങ്ങളും റോഡിലെത്തി
തെന്മല∙ കനത്ത മഴയെത്തുടർന്ന് ആര്യങ്കാവ് ഇടപ്പാളയം അരുണോദയം മേഖലയിൽ മലവെള്ളപ്പാച്ചിൽ. തെന്മല വനംവകുപ്പ് തടി ഡിപ്പോയ്ക്കു സമീപത്തെ അയ്യപ്പൻകാന തോട്ടിലെ കുത്തൊഴുക്കിൽ മാർക്കറ്റ് കവലയിൽ വെള്ളം കയറി. കഴുതുരുട്ടി അമ്പനാട് തേയില തോട്ടം മേഖലയിലേക്കുള്ള നെടുമ്പാറ റോഡിലേക്കും മലവെള്ളം കുത്തിയൊലിച്ചിറങ്ങി.

തെന്മല∙ കനത്ത മഴയെത്തുടർന്ന് ആര്യങ്കാവ് ഇടപ്പാളയം അരുണോദയം മേഖലയിൽ മലവെള്ളപ്പാച്ചിൽ. തെന്മല വനംവകുപ്പ് തടി ഡിപ്പോയ്ക്കു സമീപത്തെ അയ്യപ്പൻകാന തോട്ടിലെ കുത്തൊഴുക്കിൽ മാർക്കറ്റ് കവലയിൽ വെള്ളം കയറി. കഴുതുരുട്ടി അമ്പനാട് തേയില തോട്ടം മേഖലയിലേക്കുള്ള നെടുമ്പാറ റോഡിലേക്കും മലവെള്ളം കുത്തിയൊലിച്ചിറങ്ങി. ആളപായമില്ല. കലങ്ങി മറിഞ്ഞെത്തിയ വെള്ളത്തിൽ കല്ലുകളും പാറ കഷണങ്ങളും റോഡിലെത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് 4 മണിയോടെയായിരുന്നു അരുണോദയത്തും നെടുമ്പാറയിലും അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നോടെ തുടങ്ങിയ മഴ പിന്നീട് അതിശക്തമാകുകയായിരുന്നു. മലയിടിച്ചിലും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടൽ ആണെന്ന ഭീതിയുണ്ടാക്കി. കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റവന്യു അധികൃതർ വ്യക്തമാക്കി. പുനലൂർ ചെങ്കോട്ട റെയിൽപാതയിൽ ഗതാഗതത്തിനു തടസ്സം നേരിട്ടില്ല. തെന്മല റെയിൽവേ സ്റ്റേഷനു സമീപത്തെ കുന്നത്തുമലയിലും ചെറിയ മലയിടിച്ചിൽ ഉണ്ടായെന്ന സംശയത്തെത്തുടർന്ന് റെയിൽവേ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അരുണോദയം മേഖലയിൽ 2021ലും സമാനമായ മലവെള്ളപ്പാച്ചിൽ വൻനാശം വരുത്തിയിരുന്നു. നെടുമ്പാറ തോട്ടം മേഖലയിൽ കഴിഞ്ഞവർഷം മലവെള്ളപ്പാച്ചിൽ ഉണ്ടായ സ്ഥലത്തു തന്നെയാണ് ഇക്കുറിയും സംഭവം ആവർത്തിച്ചത്.
കഴുതുരുട്ടിയിൽ നിന്നും 300 മീറ്റർ മാറിയാണു സംഭവം നടന്ന മൂന്നാം ഡിവിഷൻ. മലവെള്ളപ്പാച്ചിൽ കണ്ടതോടെ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ ഇരുവശത്തും നിർത്തിയിട്ടതിനാൽ അപകടം ഒഴിവായി. വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറഞ്ഞ ശേഷം കല്ലുകൾ നീക്കം ചെയ്താണു വാഹനങ്ങൾ കടത്തി വിട്ടത്. ആര്യങ്കാവിലെ ലൈഫ് ഭവന പദ്ധതി അടക്കമുള്ള പദ്ധതികളിലെ ഭൂഭവനരഹിതരെ പുനരധിവസിപ്പിച്ച അരുണോദയം മേഖലയിൽ നൂറോളം കുടുംബങ്ങളാണുള്ളത്.