ഏകജാലക സംവിധാനം അട്ടിമറിച്ച് പ്ലസ് വണിന് പിൻവാതിൽ പ്രവേശനം
കൊല്ലം ∙ ഹയർ സെക്കൻഡറിയിൽ പിൻവാതിൽ പ്രവേശനം. ഏകജാലക സംവിധാനം അട്ടിമറിച്ച് സംസ്ഥാനത്ത് 1500 ൽ അധികം വിദ്യാർഥികൾക്ക് പിൻവാതിലൂടെ പ്രവേശനം നൽകി. അധ്യയനം വർഷം പകുതിയായെങ്കിലും ഇനിയും കുറെ വിദ്യാർഥികൾക്കു കൂടി പ്രവേശനം നൽകുമെന്നാണ് അറിയുന്നത്. സീറ്റ് ഒഴിവില്ലാത്ത സ്കൂളുകളിൽ ഉൾപ്പെടെയാണ് സർക്കാരിൽ

കൊല്ലം ∙ ഹയർ സെക്കൻഡറിയിൽ പിൻവാതിൽ പ്രവേശനം. ഏകജാലക സംവിധാനം അട്ടിമറിച്ച് സംസ്ഥാനത്ത് 1500 ൽ അധികം വിദ്യാർഥികൾക്ക് പിൻവാതിലൂടെ പ്രവേശനം നൽകി. അധ്യയനം വർഷം പകുതിയായെങ്കിലും ഇനിയും കുറെ വിദ്യാർഥികൾക്കു കൂടി പ്രവേശനം നൽകുമെന്നാണ് അറിയുന്നത്.
സീറ്റ് ഒഴിവില്ലാത്ത സ്കൂളുകളിൽ ഉൾപ്പെടെയാണ് സർക്കാരിൽ നിന്നുള്ള പ്രത്യേക ഉത്തരവിലൂടെ ഏകജാലക സംവിധാനം അട്ടിമറിച്ചു പ്രവേശനം നൽകുന്നത്. ഏകജാലകത്തിലൂടെ 60 വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന പല സ്കൂളുകളിലും പിൻവാതിൽ പ്രവേശനത്തിലൂടെ 70 കുട്ടികൾ വരെയായി. കരുനാഗപ്പള്ളി മേഖലയിലെ ഒരു സ്കൂളിൽ നേരത്തെ ഇങ്ങനെ 75 വിദ്യാർഥികളെ പ്രവേശിപ്പിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു.
ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവരുടെ ശുപാർശയുമായി വകുപ്പു മന്ത്രിയുടെ ഓഫിസിൽ അപേക്ഷ നൽകിയാണ് പ്രത്യേക ഉത്തരവ് നേടുന്നത്. പ്രവേശനം നേടിക്കൊടുക്കാൻ ചില ഇടനിലക്കാർ പ്രവർത്തിക്കുന്നതായി ആരോപണം ഉണ്ട്. എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ ഒട്ടേറെ വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട വിദ്യാലയവും വിഷയവും ലഭിക്കാതെ മറ്റു സ്കൂളുകളിൽ പഠിക്കുമ്പോഴാണ് ഏക ജാലകത്തിൽ അപേക്ഷ പോലും നൽകാത്ത, കുറഞ്ഞ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾ മികച്ച സ്കൂളുകളിൽ പിൻവാതിൽ പ്രവേശനം നേടിയത്.
പ്ലസ് വൺ പ്രവേശനത്തിന് ഏക ജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. മുഖ്യ, സപ്ലിമെന്ററി അലോട്മെന്റുകൾക്ക് ശേഷം ഒഴിവ് വരുന്ന സീറ്റിലേക്ക് തൽസമയ പ്രവേശനം ആണ് നടത്താറുള്ളത്. നിശ്ചിത സമയത്ത് സ്കൂളിൽ ഹാജരായവരുടെ റാങ്ക് പട്ടിക തയാറാക്കിയാണ് തൽസമയ പ്രവേശനം നൽകാറുള്ളത്. എന്നാൽ പിൻവാതിൽ പ്രവേശനത്തിന് ഇതൊന്നും ബാധകമല്ല.
യഥാസമയം അപേക്ഷിക്കാനായില്ല, വിഎച്ച്എസ്ഇ പോലുള്ള മറ്റു കോഴ്സുകളിൽ ചേർന്നു തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് പ്രത്യേക ഉത്തരവിനായി അപേക്ഷിക്കുന്നത്. മികച്ച ഗ്രേഡ് നേടിയ വിദ്യാർഥികളുമായി മത്സരിക്കാതെ ഇഷ്ടപ്പെട്ട സ്കൂളിൽ കുറഞ്ഞ ഗ്രേഡ് നേടിയവർ ഇത്തരത്തിൽ പ്രവേശനം നേടുകയാണ്. കഴിഞ്ഞ വർഷം 900 വിദ്യാർഥികൾക്ക് പിൻവാതിൽ പ്രവേശനം നൽകിയിരുന്നു.