ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: പരീക്ഷകൾ ക്ലാസുകൾ പൂർത്തിയാക്കിയ ശേഷം മാത്രം: പരീക്ഷ കൺട്രോളർ
കൊല്ലം ∙ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ പൂർണമായി ഉടൻ വിതരണം ചെയ്യുമെന്നും ആവശ്യമായ ക്ലാസുകൾ നടത്തിയതിന് ശേഷം മാത്രമേ പരീക്ഷ നടത്തൂ എന്നും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ഓപ്പൺ സർവകലാശാല പഠനത്തിന് ആവശ്യമായ സമയം നൽകാതെ പരീക്ഷാ തീയതി പ്രഖ്യാപിച്ചുവെന്ന് വിദ്യാർഥികൾ പരാതി
കൊല്ലം ∙ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ പൂർണമായി ഉടൻ വിതരണം ചെയ്യുമെന്നും ആവശ്യമായ ക്ലാസുകൾ നടത്തിയതിന് ശേഷം മാത്രമേ പരീക്ഷ നടത്തൂ എന്നും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ഓപ്പൺ സർവകലാശാല പഠനത്തിന് ആവശ്യമായ സമയം നൽകാതെ പരീക്ഷാ തീയതി പ്രഖ്യാപിച്ചുവെന്ന് വിദ്യാർഥികൾ പരാതി
കൊല്ലം ∙ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ പൂർണമായി ഉടൻ വിതരണം ചെയ്യുമെന്നും ആവശ്യമായ ക്ലാസുകൾ നടത്തിയതിന് ശേഷം മാത്രമേ പരീക്ഷ നടത്തൂ എന്നും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ഓപ്പൺ സർവകലാശാല പഠനത്തിന് ആവശ്യമായ സമയം നൽകാതെ പരീക്ഷാ തീയതി പ്രഖ്യാപിച്ചുവെന്ന് വിദ്യാർഥികൾ പരാതി
കൊല്ലം ∙ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ പൂർണമായി ഉടൻ വിതരണം ചെയ്യുമെന്നും ആവശ്യമായ ക്ലാസുകൾ നടത്തിയതിന് ശേഷം മാത്രമേ പരീക്ഷ നടത്തൂ എന്നും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ഓപ്പൺ സർവകലാശാല പഠനത്തിന് ആവശ്യമായ സമയം നൽകാതെ പരീക്ഷാ തീയതി പ്രഖ്യാപിച്ചുവെന്ന് വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നു. എംഎ ഇംഗ്ലിഷ്, മലയാളം കോഴ്സുകളിലെ അവസാന സെമസ്റ്റർ പരീക്ഷയാണ് ഒന്നര മാസം കൊണ്ട് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ 6ന് ആണ് കോഴ്സുകളിലെ അവസാന സെമസ്റ്റർ പഠനം സർവകലാശാല ആരംഭിച്ചത്. ഡിസംബർ ഒന്നിന് പരീക്ഷ നടക്കുമെന്നും പരീക്ഷ ഫീസ് അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് നിർദേശം വന്നത്. എന്നാൽ കോഴ്സുകളിലെ 2 ക്ലാസ് മാത്രമാണ് ഇതുവരെ നടന്നത്. കോഴ്സുകളിലെ വിഷയങ്ങളിലെ 2 പുസ്തകങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇതോടെയാണ് പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തിയത്.
അതേസമയം അക്കാദമിക് കലണ്ടർ പ്രകാരം നൽകിയ നിർദേശമാണ് ഇതെന്നും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിലെ പരീക്ഷാ തീയതി മാറ്റി പുതിയ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും.ജോലിക്കൊപ്പം പഠനവും നടത്തുന്നവരാണ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിന് ചേരുന്നവരിലേറെയും.
അതിനാൽ തന്നെ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മാത്രമാണ് സർവകലാശാല പഠനകേന്ദ്രങ്ങളിൽ ക്ലാസുകൾ നടക്കുന്നത്. എംഎ ഇംഗ്ലിഷ്, മലയാളം വിഷയത്തിലെ അവസാന സെമസ്റ്ററിലെ ഒരു വിഷയം മാത്രമാണ് ഇതിനോടകം പഠിപ്പിച്ചു തുടങ്ങിയത്. 5 ക്ലാസുകൾക്ക് മാത്രമാണ് പ്രഖ്യാപിച്ച പരീക്ഷാ തീയതിക്ക് മുൻപ് ഇനി സമയമുള്ളത്. ഈ വിഷയങ്ങളിലെ പാതി പഠന സാമഗ്രികൾ പോലും ഇതുവരെ ലഭിച്ചിട്ടുമില്ല.
2022 നവംബറിൽ അപേക്ഷ ക്ഷണിച്ച ഈ കോഴ്സുകളുടെ ക്ലാസുകൾ ആരംഭിക്കാനും വൈകിയിരുന്നു. ഇതിനെ തുടർന്ന് 2 സെമസ്റ്ററുകളുടെയും ക്ലാസുകൾ അവസാനിച്ച ശേഷം ഒന്നാം സെമസ്റ്ററിന്റെയും രണ്ടാം സെമസ്റ്ററിന്റെയും പരീക്ഷ ഒരുമിച്ചാണ് നടത്തിയത്. ഇതിനു ശേഷം ചെറിയ ഇടവേള വന്നത് കോഴ്സുകൾ വൈകുന്നതിന് കാരണമായി.
കഴിഞ്ഞ സെപ്റ്റംബറിലാണ് കോഴ്സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞത്. ആദ്യ 2 സെമസ്റ്റുകളിലുണ്ടായിരുന്ന ഇന്റേണൽ പരീക്ഷയും അവസാന 2 സെമസ്റ്റുകളിൽ ഒഴിവാക്കി അസൈൻമന്റുകളാക്കി മാറ്റി. ഇതോടെ ഒന്നര മാസത്തിനുള്ളിൽ എട്ടോളം അസൈൻമെന്റുകളും തയാറാക്കേണ്ട സാഹചര്യത്തിലാണ് വിദ്യാർഥികൾ.ഓപ്പൺ സർവകലാശാലയിൽ പരീക്ഷകൾക്ക് വലിയ ഫീസ് ഈടാക്കുന്നുവെന്നും പരാതിയുണ്ട്.
ഈ കോഴ്സുകളിലെ അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് ഫൈൻ ഇല്ലാതെ 1,745 രൂപയാണ് ഫീസ്. സെമസ്റ്റർ ഫീസ് ഈടാക്കുന്നതിന് പുറമെയുള്ള ഈ തുക എല്ലാവർക്കും താങ്ങാനാകുന്നതല്ലെന്നാണ് പരാതി. എന്നാൽ അവസാന സെമസ്റ്ററിൽ പരീക്ഷ ഫീസ് ഉയർന്നു നിൽക്കുന്നത് പ്രൊജക്ട്, വൈവ തുടങ്ങിയവ പ്രത്യേകമായി വരുന്നത് കൊണ്ടാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.
ഞായറാഴ്ച മാത്രം പരീക്ഷ; രീതി മാറും
കൊല്ലം ∙ ശ്രീനാരായണ ഓപ്പൺ സർവകലാശാലയിലെ കോഴ്സുകളുടെ പരീക്ഷകൾ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും മാത്രം നടക്കുന്ന സമ്പ്രദായം മാറും. താൽക്കാലികമായി മാത്രമാണ് ഞായർ ദിവസങ്ങളിൽ മാത്രം പരീക്ഷ നടത്തുന്ന രീതി പിന്തുടർന്നിരുന്നത്. ക്രമേണ ഈ രീതി അവസാനിപ്പിച്ചു പ്രവൃത്തി ദിവസങ്ങളിലും പരീക്ഷ നടത്താനാണ് സർവകലാശാലയുടെ തീരുമാനം.
ഇതിന്റെ തുടക്കമായി ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട എംഎ ഇംഗ്ലിഷ്, മലയാളം വിഷയങ്ങളിലെ പരീക്ഷകൾ ബുധനാഴ്ചകളിലും ഞായറാഴ്ചകളിലുമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർവകലാശാലയുടെ തുടക്കത്തിൽ കുറച്ചു കോഴ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ 29 യുജി/പിജി കോഴ്സുകളും 3 ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളും 5 ബാച്ചുകളിലായി സർവകലാശാല നടത്തുന്നുണ്ട്. അതിനാൽ ഞായറാഴ്ച മാത്രം പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ല.
ഞായർ മാത്രം പരീക്ഷ നടത്തിയാൽ 2 വർഷത്തെ പിജി കോഴ്സ് 4 വർഷം വരെ നീണ്ടു പോയേക്കാമെന്നും ഇത് ഉന്നതപഠനത്തിനും ജോലിക്കും ശ്രമിക്കുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അധികൃതർ പറയുന്നു. പ്രധാന ആഘോഷങ്ങൾ വന്നാൽ ആ ഞായറാഴ്ചയും പരീക്ഷ നടത്താനാവില്ല. വിദ്യാർഥികളും കോഴ്സുകളും വർധിച്ചതിനാൽ ഇനി ഞായറാഴ്ചയ്ക്കും രണ്ടാം ശനിക്കും പുറമേ മറ്റു ദിവസങ്ങളിലും പരീക്ഷകൾ വച്ചേക്കും.