കനത്ത മഴ: ലക്ഷങ്ങളുടെ വിളനാശം നേരിട്ടതായി കർഷകർ
പുന്നല∙ കനത്ത മഴയിൽ പുന്നല, കടശേരി മേഖലയിൽ വ്യാപക നാശം. അങ്കണവാടിയുടെ മതിൽ സമീപത്തെ മിനിയുടെ വീടിന്റെ ഒരു വശത്തേക്ക് ഇടിഞ്ഞു വീണു. ബാക്കിയുള്ള ഭാഗവും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്.പുന്നല കെ.എസ്.ജലാലിന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞു വീണ് ഭാഗിക നഷ്ടം നേരിട്ടു. ഇതോടൊപ്പം വൈദ്യുതി തൂണുകൾ,

പുന്നല∙ കനത്ത മഴയിൽ പുന്നല, കടശേരി മേഖലയിൽ വ്യാപക നാശം. അങ്കണവാടിയുടെ മതിൽ സമീപത്തെ മിനിയുടെ വീടിന്റെ ഒരു വശത്തേക്ക് ഇടിഞ്ഞു വീണു. ബാക്കിയുള്ള ഭാഗവും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. പുന്നല കെ.എസ്.ജലാലിന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞു വീണ് ഭാഗിക നഷ്ടം നേരിട്ടു. ഇതോടൊപ്പം വൈദ്യുതി തൂണുകൾ, മരങ്ങൾ എന്നിവ ഒടിഞ്ഞു.
മരച്ചീനി, വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകളും നശിച്ചു. നെല്ലിമുരുപ്പിൽ സക്കീറിന്റെ പുരയിടത്തെ നൂറുകണക്കിനു മരച്ചീനിയാണ് കാറ്റിൽ നശിച്ചത്. ലക്ഷങ്ങളുടെ വിള നാശം നേരിട്ടതായി മേഖലയിലെ കർഷകർ പറയുന്നു. സംഭവത്തിൽ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് പഞ്ചായത്തംഗം പുന്നല ഉല്ലാസ് കുമാർ ആവശ്യപ്പെട്ടു.