സ്കൂളുകളിൽ എന്താണ് പഠിപ്പിക്കുന്നത്, എന്തു പഠിപ്പാണിത്: സ്കൂൾ വിദ്യാഭ്യാസ രീതിയെ വിമർശിച്ച് സജി ചെറിയാൻ
കൊല്ലം ∙ നിലവിലെ സ്കൂൾ വിദ്യാഭ്യാസ രീതിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. എന്താണ് ഈ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പഠിപ്പിക്കുന്നത്? എന്ത് പഠിപ്പാണ് ഇത്? പിള്ളാരെ കാണാൻ പോലും മാതാപിതാക്കൾക്ക് സമയമില്ല. കെട്ടിച്ചു വിട്ടിട്ടും പഠിച്ചുകൊണ്ടേയിരിക്കുകയാണ്. എന്റെ അപ്പനോടുള്ള ഏറ്റവും വലിയ

കൊല്ലം ∙ നിലവിലെ സ്കൂൾ വിദ്യാഭ്യാസ രീതിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. എന്താണ് ഈ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പഠിപ്പിക്കുന്നത്? എന്ത് പഠിപ്പാണ് ഇത്? പിള്ളാരെ കാണാൻ പോലും മാതാപിതാക്കൾക്ക് സമയമില്ല. കെട്ടിച്ചു വിട്ടിട്ടും പഠിച്ചുകൊണ്ടേയിരിക്കുകയാണ്. എന്റെ അപ്പനോടുള്ള ഏറ്റവും വലിയ ബഹുമാനം എന്നോട് പഠിക്കണമെന്ന് പറഞ്ഞിട്ടില്ല എന്നതാണ്. ഞാൻ അത്രയൊന്നും പഠിച്ചിട്ടില്ല.
എന്തെങ്കിലും സംഭവിച്ചോ? എന്റെ കൂടെയുണ്ടായിരുന്ന ഉറക്കമിളച്ചിരുന്നു പഠിച്ച പലരും വായ്നോക്കി നടക്കുകയാണ്. ഞാൻ മന്ത്രിയായി. പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ എത്ര പ്രയോജനപ്പെടുമെന്ന് ചിന്തിക്കണം. സിസ്റ്റം അടിമുടി മാറണം. എന്നാൽ നമ്മുടെ നാട്ടിൽ ഇതൊന്നും മാറ്റാൻ പറ്റില്ല. ഒരു കാര്യവും ചെയ്യാൻ നമ്മൾ സമ്മതിക്കില്ല. ഇതൊന്നും ഒരു മന്ത്രിയോ സർക്കാരോ ചിന്തിച്ചാൽ മാറ്റാനാവില്ല– സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ഗുരുജ്യോതി സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ വിതരണം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസത്തിൽ എല്ലാം യാന്ത്രികമായാണ് നടക്കുന്നത്. പാഠ്യേതര പരിപാടികൾ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. കലാമേളയുണ്ട്, കായികമേളയുണ്ട്. എന്നാൽ പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ നമ്മൾ എന്തു ചെയ്തു? സംഗീതത്തിലും കലയിലും നൃത്തത്തിലുമെല്ലാം താൽപര്യമുള്ള വിദ്യാർഥികൾക്ക് വളരാനുള്ള എന്ത് സാഹചര്യമാണ് നമ്മൾ ഒരുക്കിയിരിക്കുന്നത്? പുസ്തകങ്ങൾ എഴുതുന്നവർ ഇന്ന് ഒരുപാടുണ്ട്.
പുസ്തക പ്രകാശനം തട്ടിയിട്ട് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. എന്നാലോ നമ്മളൊന്നും ഒരു എഞ്ചുവടി പോലും എഴുതിയിട്ടില്ല. എഴുതുന്നതിനപ്പുറം ഇതിലൂടെയെല്ലാം എന്ത് മാറ്റമാണ് ഉണ്ടാവുന്നത്? ഒരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത കുറെ കലാകാരന്മാർ ഉണ്ടായത് കൊണ്ട് ഒരു കാര്യവുമില്ല. നമ്മുടെ കായികരംഗം പരിശോധിച്ചോളൂ. എല്ലാ വർഷവും ഒളിംപ്യാഡിനും ഏഷ്യാഡിനുമെല്ലാം പോകുന്നു. അതിനപ്പുറം എന്താണ്? ഒരു മനുഷ്യനെയെങ്കിലും നേരെയാക്കി എടുത്തിട്ടുണ്ടോ? എന്നിട്ട് ഭയങ്കരമായി പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുകയാണത്രെ–സജിചെറിയാൻ രോഷം കൊണ്ടു.
ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ അധ്യക്ഷത വഹിച്ചു. . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഡോ. ജിതേഷ്ജി, രക്ഷാധികാരി കെ.വി.രാമാനുജൻ തമ്പി, പ്രോഗ്രാം കോഓർഡിനേറ്റർ പി.ആർ.ബിജു തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിലെ മികച്ച സ്കൂളിനുള്ള അക്ഷരജ്യോതി പുരസ്കാരം ആലപ്പുഴ താമരക്കുളം വിവിഎച്ച്എസ്എസിനും പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപകർക്കുള്ള ഗുരുജ്യോതി പുരസ്കാരവും എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിലെ ഹരിതജ്യോതി പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
‘പണം പിണറായിയുടെ വീട്ടിലേക്കല്ല’
കൊല്ലം ∙ വയനാട് ദുരിതബാധിതരെ സഹായിക്കാനുള്ള സാലറി ചാലഞ്ചിൽ ഉത്സാഹം കാണിക്കാത്ത സർക്കാർ ജീവനക്കാരെ കുറ്റപ്പെടുത്തി മന്ത്രി സജി ചെറിയാൻ. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കാൻ പറഞ്ഞിട്ട് എത്ര പേർ കൊടുത്തു? പിണറായിയുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടിയല്ല പണം ചോദിച്ചത്. '5 ദിവസത്തെ ശമ്പളം മാത്രം ചോദിച്ചിട്ട് പകുതി പേർ പോലും തന്നിട്ടില്ല. ഇതിനകത്തൊക്കെ ദാരിദ്രം കാണിക്കാമോ? മന്ത്രിയാണെന്ന് കരുതി ഞങ്ങൾക്ക് അത്ര ശമ്പളമൊന്നുമില്ല. എനിക്ക് ആകെ 73,000 രൂപ മാത്രമാണ് ശമ്പളം കിട്ടുന്നത്. എന്നിട്ടും എന്റെ മനഃസാക്ഷി പറഞ്ഞതിനാൽ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു.