കരുനാഗപ്പള്ളി റേഞ്ചിന്റെ അതിർത്തിയിൽ പരിശോധന: 110 ലീറ്റർ വ്യാജമദ്യം പിടിച്ചു
കരുനാഗപ്പള്ളി ∙ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.ലതീഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റേഞ്ചിന്റെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 110 ലീറ്റർ വ്യാജമദ്യം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് എക്സൈസിൽ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനടക്കം രണ്ടു പേർ പിടിയിൽ. ഓച്ചിറ വയനകം ഭാഗത്ത് ബൈക്കിൽ വിൽപനയ്ക്കായി

കരുനാഗപ്പള്ളി ∙ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.ലതീഷിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റേഞ്ചിന്റെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 110 ലീറ്റർ വ്യാജമദ്യം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് എക്സൈസിൽ നിന്ന് നീക്കം ചെയ്ത ഉദ്യോഗസ്ഥനടക്കം രണ്ടു പേർ പിടിയിൽ. ഓച്ചിറ വയനകം ഭാഗത്ത് ബൈക്കിൽ വിൽപനയ്ക്കായി കൊണ്ടു വന്ന വ്യാജ ലേബൽ പതിച്ച 10 ലീറ്റർ മദ്യം ആണ് ആദ്യം പിടിച്ചത്.
വ്യാജമദ്യവുമായി എത്തിയ കാർത്തികപ്പള്ളി കാപ്പിൽ കിഴക്ക് മരങ്ങാട്ട് വടക്കതിൽ ഹാരി ജോൺ ,കാർത്തികപ്പള്ളി കാപ്പിൽ മേക്ക് ചന്ദ്രാലയം വീട്ടിൽ അമിതാബ് ചന്ദ്രൻ എന്നിവരെ സംഭവുമായി ബന്ധപ്പെട്ട് എക്സൈസ് പിടികൂടി. ഇവരിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് നടത്തിയ പരിശോധനയിൽ കാർത്തികപ്പള്ളി കാപ്പിൽ മേക്ക് , ചന്ദ്രാലയം വീടിന്റെ കോംപൗണ്ടിൽ നിന്നാണ് 100 ലീറ്റർ വ്യാജമദ്യം കണ്ടെടുത്തത്. വ്യാജമദ്യ മാഫിയയുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് എക്സൈസിൽ നിന്നും നീക്കം ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് ഹാരി ജോൺ എന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ആലപ്പുഴ, കൊല്ലം ജില്ലകളിൽ റജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരുന്നതും സമാന രീതിയിലുള്ളതുമായ ഒട്ടേറെ അബ്കാരി കേസുകളിലും രഹസ്യമായി വ്യാജമദ്യ നിർമാണ യൂണിറ്റ് നടത്തിയതുമായ കേസുകളിലെയും ഇയാൾ പ്രതിയാണെന്നും എക്സൈസ് അധികൃതർ പറഞ്ഞു. അമിതാബ് ചന്ദ്രൻ ആലപ്പുഴ വള്ളികുന്നത്ത് അടുത്തകാലത്ത് നടന്ന ഒരു കൊലക്കേസിലെ പ്രതിയും ഇപ്പോൾ ജാമ്യത്തിൽ പുറത്തുവന്ന ആളുമാണ് . പിടി കൂടുന്നതിനിടയിൽ ആയുധങ്ങൾ ഉപയോഗിച്ച് ഇവർ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും എക്സൈസ് പറഞ്ഞു.
ആയുധങ്ങളും ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷിനെ കൂടാതെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ( ഗ്രേഡ് ) പി.എ.അജയകുമാർ, പ്രിവന്റീവ് ഓഫിസർ ( ഗ്രേഡ്) ജി.അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എസ്.ശ്യാംദാസ്, എസ്.കിഷോർ , എച്ച്. ചാൾസ്, ബി.അൻസാർ , ജിനു തങ്കച്ചൻ, രജിത്ത് കെ പിള്ള, നിധിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ വി.മോളി , അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ (ഗ്രേഡ്) എ.അബ്‌ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.