കുളത്തൂപ്പുഴ വനം റേഞ്ചിലെ മിൽപ്പാലം റോഡിൽ കാട്ടാനക്കൂട്ടം
ചോഴിയക്കോട്∙ കുളത്തൂപ്പുഴ വനം റേഞ്ചിലെ വനാതിർത്തിയായ മിൽപ്പാലം റോഡിൽ കാട്ടാനക്കൂട്ടം. മിൽപ്പാലം ഷാജി മൻസിലിൽ അലി അക്ബറിന്റെ പുരയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തിൽ ഒന്ന് ഇന്നലെ പുലർച്ചെ 6നു മിൽപ്പാലം റോഡിലേക്ക് കയറി. അപ്രതീക്ഷിതമായി കാട്ടാനയെ കണ്ടു നാട്ടുകാർ വിരണ്ടോടി. സ്കൂളിലേക്കു പോകാനായി

ചോഴിയക്കോട്∙ കുളത്തൂപ്പുഴ വനം റേഞ്ചിലെ വനാതിർത്തിയായ മിൽപ്പാലം റോഡിൽ കാട്ടാനക്കൂട്ടം. മിൽപ്പാലം ഷാജി മൻസിലിൽ അലി അക്ബറിന്റെ പുരയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തിൽ ഒന്ന് ഇന്നലെ പുലർച്ചെ 6നു മിൽപ്പാലം റോഡിലേക്ക് കയറി. അപ്രതീക്ഷിതമായി കാട്ടാനയെ കണ്ടു നാട്ടുകാർ വിരണ്ടോടി. സ്കൂളിലേക്കു പോകാനായി റോഡിലേക്ക് ഇറങ്ങിയ വിദ്യാർഥികളും പേടിച്ച് തിരികെ വീട്ടിലേക്കു കയറി. കാട്ടുപോത്തിന്റെ ശല്യം പതിവായ മിൽപ്പാലത്ത് കഴിഞ്ഞയാഴ്ച മലയണ്ണാന്റെ ആക്രമണമായിരുന്നു ഭീതി. കാട്ടാനക്കൂട്ടം തിരികെ കാടുകയറാത അലി അക്ബറിന്റെ പുരയിടത്തിൽ നിലയുറപ്പിച്ചതിനാൽ നാട്ടുകാരുടെ ഭീതി അകലുന്നില്ല. വിവരം വനപാലകരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണു പരാതി. പുരയിടത്തിലെ റബർ, തെങ്ങ്, കമുക്, വാഴ എന്നീ കൃഷിയെല്ലാം കാട്ടാനകൾ നശിപ്പിച്ചു.