മണ്ഡലകാലം: ‘മിനി പമ്പയിൽ’ ഒരുക്കങ്ങൾ തുടങ്ങി
പുനലൂർ ∙ ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് 16 ദിവസം മാത്രം ശേഷിക്കെ ഇതര സംസ്ഥാന തീർഥാടകരുടെ പ്രധാന ഇടത്താവളമായ ‘പുനലൂർ മിനി പമ്പ’യിൽ വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിച്ചു തുടങ്ങി. കഴിഞ്ഞമാസം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും പി.എസ്.സുപാൽ എംഎൽഎയും പങ്കെടുത്ത അവലോകനയോഗം നടന്നിരുന്നു. കഴിഞ്ഞ

പുനലൂർ ∙ ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് 16 ദിവസം മാത്രം ശേഷിക്കെ ഇതര സംസ്ഥാന തീർഥാടകരുടെ പ്രധാന ഇടത്താവളമായ ‘പുനലൂർ മിനി പമ്പ’യിൽ വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിച്ചു തുടങ്ങി. കഴിഞ്ഞമാസം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും പി.എസ്.സുപാൽ എംഎൽഎയും പങ്കെടുത്ത അവലോകനയോഗം നടന്നിരുന്നു. കഴിഞ്ഞ വർഷം വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായ പശ്ചാത്തലത്തിൽ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധിയും വൈദ്യുതി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇക്കുറി കർശനമായി നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
വിവിധ ഭാഷകളിൽ വിലവിവരപ്പട്ടികകൾ പ്രദർശിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനും അടക്കമുള്ള നടപടികൾ ഈ വർഷം കർശനമാക്കും. വാളക്കോട് മുതൽ പുനലൂർ ടിബി ജംക്‌ഷൻ വരെയാണു മിനി പമ്പ എന്നറിയപ്പെടുന്ന ഭാഗം. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പുനർനിർമാണം നടന്നതിനാൽ മുക്കടവ് ഭാഗത്തും കഴിഞ്ഞ വർഷം മുതൽ സീസൺ കടകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ശബരിമല ഇടത്താവളമായി നേരത്തെ ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിരുന്ന നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവർ ക്ഷേത്രത്തിന്റെ പരിസരത്തും തീർഥാടകർക്കു വിരി വയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.
ഇവിടെ സമീപത്തു കല്ലടയാറിന്റെ തീരത്തു കുളിക്കുന്നതിനും ക്രമീകരണം ഒരുക്കും. കഴിഞ്ഞവർഷം സീസണിൽ ടിബി ജംക്‌ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് ഇല്ലായിരുന്നു. എന്നാൽ ഇക്കുറി ലൈറ്റ് ഉള്ളതിനാൽ വെളിച്ച സംവിധാനം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞതവണ ടിബി ജംക്‌ഷനിൽ പൊലീസ് എയ്ഡ് പോസ്റ്റും 24 മണിക്കൂറും ആംബുലൻസിന്റെ സാന്നിധ്യവും ഉണ്ടാകുമെന്ന് യോഗത്തിൽ തീരുമാനിച്ചുവെങ്കിലും നടന്നിരുന്നില്ല. ഇക്കുറി കൃത്യമായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.