പൊലീസ് സ്റ്റേഷനിൽ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച് വാറന്റ് പ്രതി
കടയ്ക്കൽ (കൊല്ലം) ∙ ജാമ്യക്കാരായ അമ്മയെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചതിനെത്തുടർന്നു വാറന്റ് പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. കടയ്ക്കൽ ഇരുന്നൂറ്റിൽ റിജു നിവാസിൽ റിജു (40) ആണു കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എസ്ഐയും പൊലീസുകാരും നോക്കി

കടയ്ക്കൽ (കൊല്ലം) ∙ ജാമ്യക്കാരായ അമ്മയെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചതിനെത്തുടർന്നു വാറന്റ് പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. കടയ്ക്കൽ ഇരുന്നൂറ്റിൽ റിജു നിവാസിൽ റിജു (40) ആണു കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എസ്ഐയും പൊലീസുകാരും നോക്കി നിൽക്കെ ബ്ലേഡ് ഉപയോഗിച്ചു കഴുത്തറുത്തത്. ഇന്നലെ ഉച്ചയ്ക്ക് 1നായിരുന്നു സംഭവം. ആഴത്തിൽ മുറിവേറ്റ റിജുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ 12 തുന്നൽ ഉണ്ട്. പിന്നീട് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2021ൽ അണപ്പാട്ടിൽ ഉണ്ടായ സംഘട്ടനക്കേസിലെ പ്രതിയാണു റിജു. പട്ടിക ജാതി വകുപ്പ് പ്രകാരം ഉള്ള കേസിൽ നേരത്തേ അറസ്റ്റിലായി ജയിലിൽ റിമാൻഡിൽ കഴിഞ്ഞ റിജുവിനെ അമ്മയും ബന്ധുവും ചേർന്നാണു ജാമ്യത്തിൽ ഇറക്കിയത്. പിന്നീട് റിജു കോടതിയിൽ ഹാജരായില്ല. ഒട്ടേറെ കേസുകളിൽ പ്രതിയായ റിജുവിനെത്തേടി പൊലീസ് വീട്ടിലും മറ്റും എത്തി. കണ്ടുകിട്ടാത്തതിനാൽ ജാമ്യക്കാരായ അമ്മയെയും ബന്ധുവിനെയും അറസ്റ്റ് ചെയ്ത് ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ എസ്ഐക്കു മുന്നിൽ എത്തിയ റിജു കഴുത്ത് അറുക്കുകയായിരുന്നു. ഒരു മാസം മുൻപ് മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായി ജയിലിലായിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി.
റിജുവും സുഹൃത്തും തമ്മിലുള്ള തർക്കം മൂത്ത് ഉണ്ടായ സംഘട്ടനമാണു കേസിന് ആധാരം. ഇതിലാണു കോടതി വാറന്റ് പുറപ്പെടുവിച്ചത്. റിജു അടുത്തിടെ കടയ്ക്കലിൽ നിന്നു ഇരുന്നൂറ്റിയിലേക്കു താമസം മാറ്റിയിരുന്നു. തടി വ്യാപാരം നടത്തി വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയാൽ ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ ആണു റിജു ആത്മഹത്യയ്ക്കു ശ്രമിച്ചത് എന്നാണു കരുതുന്നത്. അതേസമയം, പൊലീസ് നിരന്തരം വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചതിനും റിജുവിന്റെ പേരിൽ കേസ് എടുക്കുമെന്ന് കടയ്ക്കൽ എസ്ഐ ഷിജു പറഞ്ഞു.