അമ്മായിയമ്മയെ കല്ലുകൊണ്ടടിച്ചു കൊന്ന സംഭവം; മരുമകൾക്കു ജീവപര്യന്തം കഠിനതടവും പിഴയും
പുത്തൂർ ∙ ഭർതൃമാതാവിനെ കല്ലു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മരുമകൾക്കു ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. വെണ്ടാർ ഗവ. വെൽഫെയർ സ്‌കൂളിനു സമീപം ആമ്പാടിയിൽ പുത്തൻവീട്ടിൽ രമണിയമ്മയെ (66) കൊലപ്പെടുത്തിയ കേസിലാണ് ഇളയ മകന്റെ ഭാര്യ ഗിരിതകുമാരിക്കു (45) ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം

പുത്തൂർ ∙ ഭർതൃമാതാവിനെ കല്ലു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മരുമകൾക്കു ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. വെണ്ടാർ ഗവ. വെൽഫെയർ സ്‌കൂളിനു സമീപം ആമ്പാടിയിൽ പുത്തൻവീട്ടിൽ രമണിയമ്മയെ (66) കൊലപ്പെടുത്തിയ കേസിലാണ് ഇളയ മകന്റെ ഭാര്യ ഗിരിതകുമാരിക്കു (45) ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഉത്തരവായത്.2019 ഡിസംബർ 11ന് ഉച്ചയ്ക്ക് 1.30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മുറ്റത്തു കിടന്ന പാറക്കല്ല് ബിഗ്ഷോപ്പറിലാക്കി കൊണ്ടുവന്നു ഗിരിതാകുമാരി, ഉച്ചയൂണിനു ശേഷം മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്ന രമണിയമ്മയുടെ തലയിലും മുഖത്തും മാറിമാറി ഇടിക്കുകയായിരുന്നു.
നിലവിളി കേട്ട് രമണിയമ്മയുടെ ഭർത്താവ് ചന്ദ്രശേഖരൻ പിള്ളയും മറ്റും ബന്ധുക്കളും ഉൾപ്പെടെയുള്ള സമീപവാസികൾ ഓടിയെത്തിയെങ്കിലും വാതിലുകൾ അടച്ചിട്ടിരുന്നതിനാൽ അടുക്കളവാതിൽ തകർത്താണ് അകത്തുകയറിയത്. തലയ്ക്കു ഗുരുതരമായി മുറിവേറ്റു ചോരയിൽ മുങ്ങിയ നിലയിലായിരുന്നു രമണിയമ്മ. സംഭവസ്ഥലത്തു നിന്നു തന്നെ ഗിരിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രമണിയമ്മയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിഹിത ബന്ധം രമണിയമ്മ കണ്ടുപിടിച്ചു ശാസിച്ചതിന്റെ വൈരാഗ്യമായിരുന്നു കരുതിക്കൂട്ടിയുള്ള കൊലയ്ക്കു പിന്നിൽ എന്നായിരുന്നു പൊലീസ് ഭാഷ്യം.
അടുത്ത ബന്ധുക്കൾ സാക്ഷികളായ കേസിൽ 1ാം സാക്ഷിയായ ചന്ദ്രശേഖരൻ പിള്ള വിചാരണയ്ക്കു മുൻപു മരിച്ചു. ഗിരിതകുമാരിയുടെ ഭർത്താവ് വിമൽകുമാർ പ്രതിഭാഗത്തേക്കു കൂറുമാറുകയും ചെയ്തു. പക്ഷേ, കൊലപാതകത്തിനു ശേഷം വിമൽകുമാർ ഭാര്യയിൽ നിന്നു വിവാഹമോചനം ആവശ്യപ്പെട്ടു കുടുംബകോടതിയിൽ നൽകിയ ഹർജിയിൽ ഭാര്യയുടെ അവിഹിത ബന്ധം ആരോപിച്ചിരുന്നത് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നിർണായകമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പുത്തൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന ശൈലേഷ് കുമാർ, എസ്.അരുൺ, എസ്ഐ രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. വനിതാ സിവിൽ പൊലീസ് ഓഫിസർ ദീപ്തി ആയിരുന്നു പ്രോസിക്യൂഷൻ സഹായി.