ദേശീയപാത: ഇഴഞ്ഞിഴഞ്ഞ് നിർമാണം; നട്ടം തിരിഞ്ഞ് നാട്ടുകാർ
ചാത്തന്നൂർ∙ ദേശീയപാതയുടെ നിർമാണ ജോലികൾ ഇഴയുന്നതുമൂലം നാട്ടുകാരും വ്യാപാരികളും വലയുന്നു. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ആധുനിക രീതിയിലാണ് ദേശീയപാത നിർമാണമെങ്കിലും ജനത്തിനു ദുരിതം മാത്രം ഒഴിയുന്നില്ല. മഴ പെയ്താൽ വെള്ളക്കെട്ടും ചെളിക്കൂനയും, വെയിൽ വന്നാൽ പൊടിശല്യത്തിനു പുറമേ ഗതാഗതക്കുരുക്കും.

കൊട്ടിയം പരക്കുളം മുതൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു സമീപം വരെയാണ് ഏറെ ദുരിതം. ഇതിൽ തന്നെ കൊട്ടിയം ഇഎസ്ഐ ആശുപത്രി, മൈലക്കാട് അടിപ്പാതയ്ക്ക് സമീപം, തിരുമുക്ക്, ചാത്തന്നൂർ വൈദ്യുതിഭവൻ, ചാത്തന്നൂർ ജംക്‌ഷൻ, പൊലീസ് സ്റ്റേഷനു സമീപം, കല്ലുവാതുക്കൽ പാറ ജംക്‌ഷൻ എന്നിവിടങ്ങൾ കടന്നു കിട്ടാൻ സാഹസപ്പെടണം.
കൊട്ടിയം, തിരുമുക്ക്, പാരിപ്പള്ളി ജംക്‌ഷനുകളിൽ മിക്കപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്. സർവീസ് റോഡ് പൂർത്തിയാക്കി ഗതാഗതം തിരിച്ചു വിടാതെ വളരെ വീതികുറഞ്ഞ റോഡിലൂടെ ഇരുവശത്തേക്കും വാഹനം കടന്നു പോകുന്നതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. മടത്തറ, പരവൂർ റോഡുകൾ സംഗമിക്കുന്ന പാരിപ്പള്ളി ജംക്‌ഷനിലും ഗതാഗതക്കുരുക്ക് പതിവാണ്. പാരിപ്പള്ളിയിലെ ഗതാഗതക്കുരുക്ക് ആംബുലൻസുകളെ ഉൾപ്പെടെ വലയ്ക്കുന്നുണ്ട്.
തിരക്കേറിയ ജംക്‌ഷനുകളിൽ ഉൾപ്പെടെ സർവീസ് റോഡ് വേണ്ട നിലയിൽ നിർമിച്ചിട്ടില്ല. വലിയ കുഴികളാണ്. ഇതിൽ മെറ്റൽ നിരത്തുമെങ്കിലും മഴയിൽ ഇളകി കുഴി വലുതായി ഗതാഗതം തടസ്സപ്പെടുകയാണ്. മേൽപാത നിർമിക്കുന്നതിനു മാസങ്ങൾക്കു മുൻപ് റോഡ് ആഴത്തിൽ കുഴിച്ച ശേഷം ചാത്തന്നൂരിലും മറ്റും നിർമാണം നിർത്തിവച്ചു. ഇതോടെ പാതയുടെ സമീപത്തെ കടകളിൽ കച്ചവടം ഇല്ലാതായി. ചാത്തന്നൂർ കെഎസ്ആർടിസി ജംക്‌ഷൻ, കല്ലുവാതുക്കൽ എന്നിവിടങ്ങളിലെ അടിപ്പാത ചെളി നിറഞ്ഞവെള്ളക്കെട്ടാണ്.