ഇന്നും നാളെയും കെഎസ്ആർടിസി പ്രത്യേക സർവീസ് പത്തനാപുരം∙ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമമ്മപ്പെരുന്നാളിന്റെ ഭാഗമായി ഇന്നും നാളെയും പത്തനാപുരം, അടൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസ് നടത്തും. സൗജന്യ നേത്ര പരിശോധനാക്യാംപ് ഇന്ന് പട്ടാഴി∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും നാളെയും കെഎസ്ആർടിസി പ്രത്യേക സർവീസ്
പത്തനാപുരം∙ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമമ്മപ്പെരുന്നാളിന്റെ ഭാഗമായി ഇന്നും നാളെയും  പത്തനാപുരം, അടൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസ് നടത്തും.
സൗജന്യ നേത്ര പരിശോധനാ ക്യാംപ് ഇന്ന്
പട്ടാഴി∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.അശോകൻ ഉദ്ഘാടനം ചെയ്യും.
പുത്തൂർ∙ സ്നേഹ സ്പർശം കൂട്ടായ്മയുടെ സൗജന്യ നേത്ര പരിശോധന ക്യാംപ് ചേരിയിൽ ദേവി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. രാവിലെ 9 ന് പുത്തൂർ എസ്ഐ ടി. ജെ. ജയേഷ് ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പ് അഡ്മിൻ ആർ. രാജീവൻ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന ക്യാംപിൽ തിമിര ശസ്ത്രക്രിയ, ഡയബറ്റിക് റെറ്റിനോപ്പതി നിർണയം എന്നിവ ഉണ്ടാകും.
അപേക്ഷ  ക്ഷണിച്ചു
പുനലൂർ ∙  ജില്ലാ വനിത ശിശു സംരക്ഷണ യൂണിറ്റിന്റെ ചുമതലയിൽ പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി (പിഎസ്എസ്എസ്) എൻജിഒ സഹകരണത്തിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പ്രോജക്ടിലേക്ക് കോ–ഓർഡിനേറ്റർ, കേസ് വർക്കേഴ്സ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദം, തത്തുല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. സർക്കാർതല ശിശുസംരക്ഷണ മേഖലയിൽ പ്രവൃത്തി പരിചയത്തിന് മുൻഗണന. ഇന്നുകൂടി സമർപ്പിക്കാം. 9447800815.
ശബരിമല മേൽശാന്തിക്കു സ്വീകരണം 
ചവറ സൗത്ത്∙ നിയുക്ത ശബരിമല മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിക്ക് ഗുഹാനന്ദപുരം ക്ഷേത്രയോഗം സന്നിധിയിൽ  ഇന്ന് വൈകിട്ട് 5ന് സ്വീകരണം നൽകും. ഭാരവാഹികളും ഭക്തരും ചേർന്ന് പൂർണ കുംഭം നൽകി ആദരിക്കും.
ജീലാനി ആണ്ടുനേർച്ച ഇന്നും നാളെയും 
തേവലക്കര∙ പാലയ്ക്കൽ  മൂന്ന് മുക്ക് സിറാജുൽ ഹുദാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ജീലാനി ആണ്ടുനേർച്ച ഇന്നും നാളെയും നടക്കും. ഇന്ന് രാത്രി 8ന് ഷിബിലി മഹ്ളരി പ്രഭാഷണം നടത്തും, 8.30ന് മതവിജ്ഞാന സദസ്സിൽ കൊല്ലം ഷെമീർ ദാരിമിയുടെ പ്രഭാഷണം. നാളെ വൈകിട്ട് 4ന് മുഹിയുദ്ദീൻ റാത്തീബ്. ബഷീർ മുസല്യാർ നേതൃത്വം നൽകും. 8ന് ഡോ.സാദിഖ് ബാഖവി അൽഖാസിമിയുടെ പ്രഭാഷണം, ദുആ മജ്‌ലിസ്  ഏരൂർ ഷംസുദ്ദീൻ മദനി അൽഖാദിരി നേതൃത്വം നൽകും. തുടർന്ന് അന്നദാനം.
നാടകോത്സവത്തിന് ഇന്ന്  തുടക്കം
കൊല്ലം ∙ കൊല്ലം കലാഗ്രാമത്തിന്റെ നാടകോത്സവത്തിന് ഇന്ന് തിരശീല ഉണരും. വൈകിട്ട് 6ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കലാഗ്രാമം പ്രതിഭാ പുരസ്കാരം ആർട്ടിസ്റ്റ് സുജാതന് സമ്മാനിക്കും. കലാഗ്രാമം പ്രസിഡന്റ് കെ.രവിവർമ അധ്യക്ഷനാകും. സുവനീർ ‘കണ്ണാടി’ നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ബാലചന്ദ്രൻ ഇരവിപുരം, വൈസ് പ്രസിഡന്റ് ജി.ഗോപാൽ, സി.ആർ മഹേഷ് എംഎൽഎ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്, പ്രതാപ്.ആർ.നായർ, ‍എന്നിവർ പങ്കെടുക്കും. തുടർന്ന് കേളികിഴക്കനേലയുടെ ‘ചിരുത ചിലതൊക്കെ മറന്നുപോയി’ നാടകം അരങ്ങേറും. 15 വരെയാണ് നാടകോത്സവം.
എം ഫോർ മാരി സൗജന്യ റജിസ്ട്രേഷൻ കൊല്ലം മനോരമ ഓഫിസിൽ
കൊല്ലം ∙ 10 ലക്ഷത്തിലേറെ പ്രൊഫൈലുകളുള്ള വൈവാഹിക വെബ്സൈറ്റായ എം ഫോർ മാരി ഡോട്ട് കോമിൽ സൗജന്യ റജിസ്ട്രേഷന് അവസരം. ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കൊല്ലം കടപ്പാക്കടയിലെ മനോരമ ഓഫിസിലാണു റജിസ്ട്രേഷൻ നടക്കുക. ഫോട്ടോ, ബയോഡേറ്റ, തിരിച്ചറിയൽ കാർഡ്, ഇ മെയിൽ ഐഡി എന്നിവ നൽകണം. പുതുതായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം ഉണ്ടായിരിക്കും. ഫോൺ – 04742740938.