അവനെ ഒന്നാമതാക്കി അച്ഛൻ മടങ്ങി; ഏക മകന് ഒന്നാം സ്ഥാനം ലഭിച്ച വിവരം അറിയാതെ മണീസ് മരണത്തിനു കീഴടങ്ങി
ചാത്തന്നൂർ ∙ ജില്ലാതല ശാസ്ത്രോത്സവ വേദിയിൽ വിധി നിർണയം നടക്കുമ്പോൾ മോനീഷിന്റെ പിതാവ് മരണത്തിനു കീഴടങ്ങി. ചേതനയറ്റ പിതാവിനരികിൽ ഇരിക്കുമ്പോഴാണ്, ഉളിയനാട് മണീസ് ഭവനിൽ മണീസിന്റെ മകൻ ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി മോനീഷിനു ജില്ലാതലത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം

ചാത്തന്നൂർ ∙ ജില്ലാതല ശാസ്ത്രോത്സവ വേദിയിൽ വിധി നിർണയം നടക്കുമ്പോൾ മോനീഷിന്റെ പിതാവ് മരണത്തിനു കീഴടങ്ങി. ചേതനയറ്റ പിതാവിനരികിൽ ഇരിക്കുമ്പോഴാണ്, ഉളിയനാട് മണീസ് ഭവനിൽ മണീസിന്റെ മകൻ ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി മോനീഷിനു ജില്ലാതലത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം ഫലപ്രഖ്യാപനം. ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്രമേളയിൽ വർക്കിങ് മോഡലിലാണ് മോനീഷിനു ഒന്നാം സ്ഥാനം ലഭിച്ചത്.മണീസ് സൗണ്ട്സ് ഉടമയായ പിതാവ് മണീസ് (മണികണ്ഠൻ-54) രോഗബാധിതനായി ചികിത്സയിലായിരുന്നു. ചാത്തന്നൂർ ഉപജില്ലാതല മത്സരത്തിൽ മകനു ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ മണീസിന് ഏറെ സന്തോഷമായിരുന്നു.
മകൻ ജില്ലാതലം ഉൾപ്പെടെ തുടർ വേദികളിൽ മത്സരിച്ചു വിജയം വരിക്കുമെന്നും പിതാവ് പറഞ്ഞിരുന്നു. രോഗബാധിതനായി പിതാവിന്റെ അനുഗ്രഹം വാങ്ങിയാണ് ജില്ലാതല മത്സരത്തിനു കൊല്ലം സെന്റ് ജോസഫ് സ്കൂളിലെ വേദിയിലേക്ക് മോനീഷ് പുറപ്പെട്ടത്. നിർദിഷ്ട സമയത്തിനുള്ളിൽ മികച്ച രീതിയിൽ വർക്കിങ് മോഡൽ പൂർത്തിയാക്കി മത്സര വേദിയിൽ വിധി നിർണയത്തിനു കാത്തിരിക്കുമ്പോൾ പിതാവ് ഒരിക്കലും തിരിച്ചുവരാതെ വിട്ടുപിരിഞ്ഞു.
വിവരം അറിഞ്ഞ ഗണിത ശാസ്ത്ര അധ്യാപിക പി.മനീഷ അപ്പോൾ തന്നെ മോനീഷിനെ അധ്യാപകനൊപ്പം വീട്ടിലേക്ക് അയച്ചു. വീട്ടിൽ എത്തിയപ്പോഴാണ് മോനീഷ് പിതാവിന്റെ മരണം അറിയുന്നത്. വർക്കിങ് മോഡലിൽ പരിശീലനം നൽകിയ അധ്യാപിക പി.മനീഷ മറ്റ് വിദ്യാർഥികളെ മടക്കി കൊണ്ടു വന്ന ശേഷം മോനീഷിന്റെ വീട്ടിൽ എത്തി.ഈ സമയമാണ് ഫലം പ്രഖ്യാപനം ഉണ്ടായത്. ഏക മകനു ഒന്നാം സ്ഥാനം എന്ന വിവരം അറിയാതെ മണീസ് എന്നെന്നേക്കുമായുള്ള ഉറക്കത്തിലായിരുന്നു.