വില്ലേജ് ഓഫിസിന്റെ മതിൽ ഇടിഞ്ഞു വീണ് പ്രദേശവാസിയുടെ കൈ ഒടിഞ്ഞു
പുത്തൂർ∙വില്ലേജ് ഓഫിസ് ‘സ്മാർട്ടായിട്ടും’ പൊളിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്ന മതിൽ ഇടിഞ്ഞു വീണു പ്രദേശവാസിയുടെ കൈ ഒടിഞ്ഞു. പവിത്രേശ്വരം വില്ലേജ് ഓഫിസിന്റെ മതില്‍ ഇടിഞ്ഞു വീണു വിമുക്തഭടൻ പവിത്രേശ്വരം മലനട ശ്രീപത്മത്തിൽ എം.ജി.രാജേഷ്കുമാറിന്റെ (52) വലതുകൈയ്ക്കാണു ഒടിവും മുറിവും ഉണ്ടായത്. ഇന്നലെ വൈകിട്ട്

പുത്തൂർ∙വില്ലേജ് ഓഫിസ് ‘സ്മാർട്ടായിട്ടും’ പൊളിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്ന മതിൽ ഇടിഞ്ഞു വീണു പ്രദേശവാസിയുടെ കൈ ഒടിഞ്ഞു. പവിത്രേശ്വരം വില്ലേജ് ഓഫിസിന്റെ മതില്‍ ഇടിഞ്ഞു വീണു വിമുക്തഭടൻ പവിത്രേശ്വരം മലനട ശ്രീപത്മത്തിൽ എം.ജി.രാജേഷ്കുമാറിന്റെ (52) വലതുകൈയ്ക്കാണു ഒടിവും മുറിവും ഉണ്ടായത്. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം.
ജംക്‌ഷനിലെ കളിത്തട്ടിൽ സുഹൃത്തുക്കൾക്ക് ഒപ്പം ഇരിക്കുകയായിരുന്നു രാജേഷ് കുമാർ. ഇതിനോടു ചേർന്നാണ് വില്ലേജ് ഓഫിസിന്റെ മതിൽ സ്ഥിതി ചെയ്യുന്നത്. മഴയിൽ അപ്രതീക്ഷിതമായി മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ചാടി മാറാൻ സമയം കിട്ടും മുൻപേ രാജേഷിന്റെ കയ്യിലേക്കു മതിലിന്റെ ഒരു ഭാഗം പതിച്ചു. കൂടെയിരുന്നവരുടെ ദേഹത്തേക്കും കട്ടയും കഷണങ്ങളും ചിതറി വീണു. മറ്റുള്ളവർക്കു കാര്യമായി പരുക്കേറ്റില്ലെങ്കിലും രാജേഷിന്റെ കൈ ഒടിഞ്ഞു തൂങ്ങി. ഉടൻ തന്നെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി..
വില്ലേജ് ഓഫിസിന്റെ പുതിയ സ്മാർട് കെട്ടിടം ഉദ്ഘാടനം ചെയ്തത് ഈ വർഷം മാർച്ചിലാണ്. പക്ഷേ മതിലിന്റെ കാര്യത്തിൽ ഒരു നവീകരണവും നടന്നില്ല. മതിലിനോടു ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കണം എന്നും വിണ്ടുകീറിയ മതിൽ പൊളിച്ചു പണിയണം എന്നും ആവശ്യപ്പെട്ട് ഒട്ടേറെ പരാതികളാണ് റവന്യു വകുപ്പിന് അയച്ചതെന്നു സമീപവാസികൾ പറഞ്ഞു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. സ്കൂൾ വിടുന്ന സമയത്തായിരുന്നു മതിൽ നിലം പതിച്ചതെങ്കിൽ അവസ്ഥ മറ്റൊന്നാകുമായിരുന്നു. ബസ് കാത്തു നിൽക്കുന്ന സ്കൂൾ കുട്ടികൾ കൂട്ടത്തോടെ തങ്ങുന്ന കളിത്തട്ടിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്.