വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നു മുരൾച്ചയും മുഴക്കവും; നോക്കിയപ്പോൾ തുള്ളി വെള്ളമില്ല!
എഴുകോൺ ∙ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നു മുഴക്കം കലർന്ന മുരൾച്ച കേട്ടപ്പോൾ തെരുവുനായ്ക്കൾ വല്ലതും കിണറ്റിൽ വീണോ എന്നായിരുന്നു വീട്ടുകാരുടെ സംശയം. പക്ഷേ, കിണറ്റിലേക്കു നോക്കിയപ്പോൾ കണ്ട കാഴ്ച വീട്ടുകാരെ ഞെട്ടിച്ചു, നിറഞ്ഞു കിടന്ന കിണറ്റിൽ തുള്ളിവെള്ളം കാണാനില്ല! എഴുകോൺ മൂഴിയിൽ ഭാഗത്ത് കല്യാണിയിൽ

എഴുകോൺ ∙ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നു മുഴക്കം കലർന്ന മുരൾച്ച കേട്ടപ്പോൾ തെരുവുനായ്ക്കൾ വല്ലതും കിണറ്റിൽ വീണോ എന്നായിരുന്നു വീട്ടുകാരുടെ സംശയം. പക്ഷേ, കിണറ്റിലേക്കു നോക്കിയപ്പോൾ കണ്ട കാഴ്ച വീട്ടുകാരെ ഞെട്ടിച്ചു, നിറഞ്ഞു കിടന്ന കിണറ്റിൽ തുള്ളിവെള്ളം കാണാനില്ല!
എഴുകോൺ മൂഴിയിൽ ഭാഗത്ത് കല്യാണിയിൽ സുനിൽദത്തിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണു വെള്ളി രാത്രി എട്ടോടെ വിചിത്ര സംഭവം നടന്നത്. മഴ പെയ്യുന്നതിനാൽ കുടുംബാംഗങ്ങൾ വീടിനുള്ളിലായിരുന്നു. പുറത്തു നിന്നു മുഴക്കത്തോടെയുള്ള മുരൾച്ച ശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയെങ്കിലും ആദ്യം ഒന്നും ശ്രദ്ധയിൽപ്പെട്ടില്ല. വീണ്ടും നടത്തിയ പരിശോധനയിലാണു ശബ്ദം കിണറ്റിനുള്ളിൽ നിന്നാണെന്നു കണ്ടെത്തിയത്.
തെരുവുനായ്ക്കൾ വീണതാണോ എന്നു സംശയിച്ചു ടോർച്ച് തെളിച്ചു നോക്കിയപ്പോഴാണു കിണറ്റിൽ വെള്ളം ഇല്ലെന്നു മനസ്സിലായത്. 31 വാർക്കത്തൊടി ഇറക്കിയ കിണറ്റിൽ മുക്കാൽ ഭാഗത്തിലേറെ വെള്ളമുണ്ടായിരുന്നു. പക്ഷേ, ശബ്ദം കേട്ടു നോക്കിയപ്പോൾ അടിത്തട്ട് തെളിഞ്ഞ നിലയിലായിരുന്നു എന്നു ഗൃഹനാഥ രജനി പറഞ്ഞു. വാർഡംഗം രഞ്ജിനി അജയൻ വിളിച്ചറിയിച്ചതിനെത്തുടർന്ന് ഇന്നലെ ഭൂഗർഭജല വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് എസ്.അനൂജയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം സ്ഥലത്തെത്തി കിണറ്റിൽ പരിശോധന നടത്തി.
കിണറിന്റെ അടിത്തട്ടിലെ ചെളിക്ക് ഘടനാവൈകല്യം സംഭവിച്ചുണ്ടായ ചുഴിയിലേക്കു വെള്ളം വലിഞ്ഞതാകാം കാരണമെന്നാണു പ്രാഥമിക നിഗമനം. വ്യക്തമായ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും ഹൈഡ്രോ ജിയോളജിസ്റ്റ് വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെ കിണറിൽ വീണ്ടും വെള്ളം വന്നു തുടങ്ങിയിട്ടുണ്ട്.