ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ വികസനം ഒച്ചിഴയും വേഗത്തിൽ
ആര്യങ്കാവ് ∙ ബ്രോഡ്ഗേഡ് മാറ്റത്തോടെയും വൈദ്യുതീകരണത്തോടെയും തലവര മാറുമെന്നു കരുതിയെങ്കിലും ആര്യങ്കാവ് റെയിൽവേ സ്റ്റേഷന്റെ കാര്യത്തിൽ സംഭവിച്ചതു മറിച്ച്. നവീകരണത്തിൽ പഴയകാലത്തെ പ്രതാപം പോലും നഷ്ടമാകുക ആണ് അതിർത്തിയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷന്. ദേശീയപാതയോരത്തു വലിയ മതിൽക്കെട്ടു പണിതു റെയിൽവേ

ആര്യങ്കാവ് ∙ ബ്രോഡ്ഗേഡ് മാറ്റത്തോടെയും വൈദ്യുതീകരണത്തോടെയും തലവര മാറുമെന്നു കരുതിയെങ്കിലും ആര്യങ്കാവ് റെയിൽവേ സ്റ്റേഷന്റെ കാര്യത്തിൽ സംഭവിച്ചതു മറിച്ച്. നവീകരണത്തിൽ പഴയകാലത്തെ പ്രതാപം പോലും നഷ്ടമാകുക ആണ് അതിർത്തിയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷന്. ദേശീയപാതയോരത്തു വലിയ മതിൽക്കെട്ടു പണിതു റെയിൽവേ സറ്റേഷനിലേക്കു പാത നിർമിച്ചതോടെ ‘എല്ലാം കഴിഞ്ഞു’. പരിസരത്തു നിറയെ മാലിന്യമാണിപ്പോൾ. പാതയോരമാകട്ടെ കാടുകയറി ഇഴജന്തുക്കളുടെ ഇടവും. ഇതുവഴി പകൽ പോലും നടന്നുപോകാൻ ഭയമുള്ളപ്പോൾ രാത്രിയിലെ കാര്യം പറയേണ്ട. ശുചിമുറി തേടി അലയാൻ മെനക്കെടാത്തവർ പ്രാഥമിക കൃത്യങ്ങൾക്കായി പാതയോരത്തെ ആശ്രയിക്കുന്നു.
ശബരിമല മണ്ഡലകാലം തുടങ്ങുന്നതോടെ തീർഥാടകരുടെ തിരക്കിൽ അമരുന്ന ആര്യങ്കാവിൽ ഇനിയും പരിസര ശുചീകരണം തുടങ്ങിയിട്ടില്ല. ശക്തമായ മഴ തുടരുന്നതും തിരിച്ചടിയായി.മാലിന്യത്തിൽ വെള്ളം കെട്ടിനിന്നു കൊതുകുകളും ദുർഗന്ധവും കൂടി.കൊല്ലം തെങ്കാശി പാതയിലെ എല്ലാ ട്രെയിനുകളും ആര്യങ്കാവിൽ നിർത്തില്ല എങ്കിലും നിർത്തുന്ന 2 ട്രെയിനുകളിൽ ആയിരിക്കും തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകരുടെ വരവും തിരികെയുള്ള മടക്കവും. എല്ലാ ട്രെയിനുകൾക്കും മണ്ഡലകാലം കണക്കിലെടുത്തു സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തിനും അവഗണന തന്നെ.