ഡിവൈഎഫ്ഐയുടെ ആക്രമണ ഭീഷണി; പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച് ബസ് ജീവനക്കാർ
കടയ്ക്കൽ ∙ ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ സംഘം എത്തി ആക്രമിക്കുമെന്നു മനസ്സിലാക്കിയ സ്വകാര്യ ബസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ഇന്നലെ രാത്രി 8നായിരുന്നു സംഭവം. രാവിലെ ഓട്ടോറിക്ഷാ ഡ്രൈവറും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ബസ് സ്റ്റാൻഡിൽ വാക്കേറ്റമുണ്ടായിരുന്നു. രാത്രിയിൽ ഡിവൈഎഫ്ഐ സംഘം

കടയ്ക്കൽ ∙ ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ സംഘം എത്തി ആക്രമിക്കുമെന്നു മനസ്സിലാക്കിയ സ്വകാര്യ ബസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ഇന്നലെ രാത്രി 8നായിരുന്നു സംഭവം. രാവിലെ ഓട്ടോറിക്ഷാ ഡ്രൈവറും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ബസ് സ്റ്റാൻഡിൽ വാക്കേറ്റമുണ്ടായിരുന്നു. രാത്രിയിൽ ഡിവൈഎഫ്ഐ സംഘം ഓട്ടോരിക്ഷാ ഡ്രൈവർക്കു പിന്തുണയെന്നോണം എത്തി ബസ് വരുന്നതു കാത്ത് സ്റ്റാൻഡിൽ നിന്നു. മുൻകൂട്ടി വിവരം ലഭിച്ച ബസ് ജീവനക്കാർ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥലത്തെത്തി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രവർത്തകന് അടുത്തേക്ക് ഓടി എത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതു സംഘർഷാവസ്ഥ ഉണ്ടാക്കി. സിപിഎം ഏരിയ കമ്മിറ്റിയംഗവും ഒരു ലോക്കൽ കമ്മിറ്റി അംഗവും പൊലീസും ചേർന്നാണു പിന്തിരിപ്പിച്ചത്.