കൊല്ലം ജില്ലയിൽ ഇന്ന് (05-11-2024); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം അഞ്ചാലുംമൂട് ∙ ആര്യ, ലോഡ്കൃഷ്ണ, കന്നിമൂല, യുവദീപ്തി, കോട്ടയത്ത് കടവ്, കൊച്ചു കോട്ടയത്ത് കടവ്, റാവീസ്, ഓൾസീസൺ എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പെരുമ്പുഴ∙ എകെഎം കാഷ്യു, കൈപ്പള്ളി ഭാഗങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അധ്യാപക ഒഴിവ് അഞ്ചൽ ∙

വൈദ്യുതി മുടക്കം
അഞ്ചാലുംമൂട് ∙ ആര്യ, ലോഡ്കൃഷ്ണ, കന്നിമൂല, യുവദീപ്തി, കോട്ടയത്ത് കടവ്, കൊച്ചു കോട്ടയത്ത് കടവ്, റാവീസ്, ഓൾസീസൺ എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പെരുമ്പുഴ∙ എകെഎം കാഷ്യു, കൈപ്പള്ളി ഭാഗങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
അഞ്ചൽ ∙ ഈസ്റ്റ് ഗവ.ഹൈസ്കൂളിൽ മാത്‌സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 2നു നടക്കുമെന്നു ഹെഡ്മസ്ട്രസ് അറിയിച്ചു.
മെഡിക്കൽ ക്യാംപ്
തലവൂർ∙ പട്ടികജാതി–പട്ടിക വർഗ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പ്, ഹോമിയോ ഹെൽത്ത് സെന്റർ, തലവൂർ പഞ്ചായത്ത് എന്നിവ ചേർന്ന് ഇന്ന് സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. രാവിലെ 9ന് തുടങ്ങും.
നിലമേൽ ടൗണിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
നിലമേൽ∙ ജംക്‌ഷനിൽ ഇന്നു മുതൽ ട്രാഫിക് നിയന്ത്രണം നടപ്പാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.മടത്തറയിൽ നിന്നും പാരിപ്പള്ളിയിൽ പോകുന്ന ബസുകൾ കടയ്ക്കൽ റോഡിലെ കല്ലൂർകോണം ടെക്സ്റ്റൈൽസിന് മുൻ വശം യാത്രക്കാരെ ഇറക്കി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. പാരിപ്പള്ളി റോഡിൽ ബസ്‌സ്റ്റോപ് ഇല്ല.
പാരിപ്പള്ളിയിൽ നിന്നും മടത്തറയ്ക്ക് പോകുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി കടയ്ക്കൽ റോഡിലെ സിപിഐ പാർട്ടി ഓഫിസിനു മുൻവശം ഉള്ള കാത്തിരിപ്പ് കേന്ദ്രം സ്റ്റോപ്പിൽ പാർക്ക് ചെയ്യണം. ഈ റോഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
എംസി റോഡിൽ കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന ബസുകൾ പെട്രോൾ പമ്പിനു മുൻ വശവും തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകൾ കൊല്ലം സ്റ്റോറിനു മുൻ വശവും പാർക്ക് ചെയ്യണം. യോഗത്തിൽ ചടയമംഗലം ഇൻസ്പെക്ടർ ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ,ജോയിന്റ് ആടിഒ,എടിഒ, ബസ് ഓണേഴ്‌സ് പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.