‘സംശയം ഉന്നയിച്ചതോടെ കൊല്ലാൻ തീരുമാനം; സരിതയുടെ ആസൂത്രണത്തിൽ അനിമോൻ കാർ ഇടിപ്പിച്ചു കൊലപ്പെടുത്തി’
കൊല്ലം ∙ ബിഎസ്എൻഎൽ മുൻ ജീവനക്കാരനായ ആശ്രാമം കൈരളി നഗർ കുളിർമയിൽ സി. പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് 90 ദിവസം പൂർത്തിയാകാനിരിക്കെയാണ് ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്ജി (രണ്ട്) ലക്ഷ്മി ശ്രീനിവാസ് മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പാപ്പച്ചൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന തുക തട്ടിയെടുത്തതു പുറത്തറിയാതിരിക്കാൻ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് 160 പേജുള്ള കുറ്റപത്രം പറയുന്നു.

നൂറോളം സാക്ഷി മൊഴികളും 120 രേഖകളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം എഫ്എഫ്ആർഎ നഗർ 12 ൽ അനിമോൻ മൻസിലിൽ പുതുവൽ പുരയിടം അനിമോൻ (44), ആശ്രാമം ശാസ്ത്രി നഗർ പോളച്ചിറ പടിഞ്ഞാറ്റിൽ മാഹിൻ (45), ഓലയിൽ പ്രദേശത്തു വാടകയ്ക്കു താമസിച്ചിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ സരിത (46), പോളയത്തോട് ശാന്തി നഗർ കോളനിയിൽ സൽമ മൻസിലിൽ ഹാഷിഫ് (27) എന്നിവരാണു പ്രതികൾ.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 384 (ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ) 120 ബി (ഗൂഢാലോചന), 420 (വഞ്ചന), 416 (ചതി), 201 (തെളിവു നശിപ്പിക്കൽ), 34 (ഒന്നിലധികം പേർ ചേർന്നുള്ള കുറ്റം) എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയത്. നാലാം പ്രതി സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മരുത്തടി വാസുപ്പിള്ള ജംക്‌ഷൻ സ്വദേശി കെ.പി.അനൂപിനെ (37) മാപ്പുസാക്ഷി ആക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.
പാപ്പച്ചൻ 80 ലക്ഷം രൂപയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നത്. ഇതിൽ 60 ലക്ഷം രൂപയുടെ തിരിമറി നടത്തുകയും ഏകദേശം 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ധനകാര്യ സ്ഥാപനത്തിലെ മാനേജർ ആയിരുന്ന സരിത പണം തട്ടിയെടുത്തതിനു പുറമേ ലക്ഷക്കണക്കിനു രൂപയുടെ മറ്റു സാമ്പത്തിക തിരിമറികളും നടത്തി. മറ്റ് 7 പേരുടെ നിക്ഷേപങ്ങളിലാണ് തിരിമറി നടത്തിയത്. പാപ്പച്ചൻ ധനകാര്യ സ്ഥാപനത്തിലെത്തി നിക്ഷേപത്തുക സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചതോടെയാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു.
സരിതയുടെ ആസൂത്രണത്തിൽ ഒന്നാം പ്രതി അനിമോൻ ആണ് കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. 2 ലക്ഷം രൂപയ്ക്കാണു ക്വട്ടേഷൻ ഉറപ്പിച്ചതെങ്കിലും അനിമോൻ, ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ മാഹിൻ, അഞ്ചാം പ്രതി ഹാഷിഫ് എന്നിവർ ചേർന്നു പലപ്പോഴായി 18 ലക്ഷത്തോളം രൂപ സരിതയിൽ നിന്നു കൈക്കലാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ഈസ്റ്റ് സിഐ എൽ.അനിൽകുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്.
മറ്റ് 7 പേരുടെയും നിക്ഷേപങ്ങളിൽ തിരിമറി നടത്തി
കൊല്ലം ∙ വാഹനം ഇടിച്ചു പാപ്പച്ചൻ മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഒന്നാം പ്രതി അനിമോനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ട കേസിൽ പിന്നീട് തെളിഞ്ഞതു നാട് ഞെട്ടിയ ക്വട്ടേഷൻ കൊലപാതകം. നിക്ഷേപത്തുക തട്ടിയെടുക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ മാനേജർ നടത്തിയ ആസൂത്രിതമായ നീക്കം പൊലീസിനെ പോലും അദ്ഭുതപ്പെടുത്തി. അന്വേഷണത്തിലേക്കു കടന്നതോടെ മാനേജർ നടത്തിയ കൂടുതൽ തിരിമിറികളും പുറത്തായി. പാപ്പച്ചന്റെ നിക്ഷേപത്തുകയ്ക്കു പുറമേ മറ്റ് 7 പേരുടെ നിക്ഷേപങ്ങളിലും തിരിമറി നടത്തി.
ഈ തട്ടിപ്പുകളിൽ പരാതി ലഭിക്കാത്തതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. സൈക്കിളിൽ ആശ്രാമത്ത് എത്തിയ പാപ്പച്ചനെ അമിതവേഗത്തിൽ കാർ ഓടിച്ചു വന്നു ഇടിച്ചു വീഴ്ത്തുകയായിരുന്നു.പാപ്പച്ചനെ ഇടിച്ച ശേഷം കാർ നിർത്താതെ പോയെങ്കിലും സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് ദിവസങ്ങൾക്കു ശേഷം കാർ കസ്റ്റഡിയിലെടുത്തു. അനി മോനെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. പിന്നീട് പാപ്പച്ചന്റെ മക്കളുടെ പരാതിയെത്തുടർന്ന് 2 മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്വട്ടേഷൻ കൊലപാതകം തെളിഞ്ഞത്.
∙ കേസ് താമസിയാതെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിന്നു സെഷൻസ് കോടതിയിലേക്കു കൈമാറും.
പാപ്പച്ചൻ കേസ്: നാൾവഴി
∙ 2024 മേയ് 23: ഉച്ചയ്ക്ക് 12.30ന് ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ സി.പാപ്പച്ചന്റെ സൈക്കിളിൽ കാറിടിച്ച് അദ്ദേഹത്തിന് ഗുരുതരമായി പരുക്കേൽക്കുന്നു. ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
∙ മേയ് 24
പാപ്പച്ചൻ മരണത്തിനു കീഴടങ്ങി. അന്നേ ദിവസം പാപ്പച്ചന്റെ ബന്ധു വെള്ളിമൺ സ്വദേശി സി.പി.സൈനി പൊലീസിൽ പരാതി നൽകുന്നു.
∙മേയ് 27
പാപ്പച്ചന്റെ മൃതദേഹം സ്വദേശമായ പന്തളം കുടശ്ശനാട് പള്ളിയിൽ സംസ്കരിക്കുന്നു.
∙മേയ് 28
സൈനിയുടെ പരാതിയിൽ അപകടത്തിനു കാരണമായ നീല നിറമുള്ള കാർ ഓടിച്ചിരുന്ന അനിമോനെ പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യത്തിൽ വിട്ടു.
∙ജൂൺ ഒന്ന്
പിതാവിന്റെ നിക്ഷേപത്തുകയിൽ തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയുമായി പാപ്പച്ചന്റെ മക്കളായ ജേക്കബ്, റേയ്ച്ചൽ എന്നിവർ കൊല്ലം ഈസ്റ്റ് പൊലീസിനെ സമീപിക്കുന്നു.
∙ജൂൺ 25
സാമ്പത്തിക തിരിമറികളുടെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപന ബ്രാഞ്ച് മാനേജർ സരിത, സഹപ്രവർത്തകൻ അനൂപ് എന്നിവരെ സ്ഥാപനം സസ്പെൻഡ് ചെയ്യുന്നു.
∙ഓഗസ്റ്റ് 7
അനിമോൻ, മാഹിൻ, സരിത, അനൂപ്, ഹാഷിഫ് എന്നീ പ്രതികളെ പൊലീസ് പിടികൂടുന്നു.
∙ഓഗസ്റ്റ് 8
കേസിലെ 5 പ്രതികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നു.
∙ഓഗസ്റ്റ് 29
കേസിലെ അഞ്ചാം പ്രതിയായ ഹാഷിഫിന് കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
∙സെപ്റ്റംബർ 27
കേസിലെ ആദ്യ 3 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
∙ഒക്ടോബർ 30
കേസിലെ മൂന്നാം പ്രതി സരിതയുടെ രണ്ടാം ജാമ്യാപേക്ഷയും കോടതി തള്ളി
∙നവംബർ 4
കേസിലെ ഒന്നാം പ്രതി അനിമോൻ, രണ്ടാം പ്രതി മാഹിൻ എന്നിവരുടെയും ജാമ്യാപേക്ഷ രണ്ടാമതും തള്ളി
∙നവംബർ 5
പാപ്പച്ചൻ വധക്കേസിലെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു.