ശബരിമല തീർഥാടകരുടെ സുരക്ഷ : കാട്ടുപന്നികളെ വെടിവച്ചു കൊല്ലും
അച്ചൻകോവിൽ∙ അച്ചൻകോവിലിലും പരിസരത്തും കാട്ടുപന്നികളുടെ ശല്യം തടയാൻ ഇവയെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തും വനംവകുപ്പും ചേർന്നു തീരുമാനിച്ചു. പരിചയ സമ്പന്നരായ ഷൂട്ടർമാരെ ഇതിനായി ചുമതലപ്പെടുത്തി. ഇന്നലെ വൈകിട്ടും ഇന്നുമായി ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊന്ന ശേഷം കാട്ടിൽ കുഴിച്ചു മൂടാനാണു തീരുമാനം.

അച്ചൻകോവിൽ∙ അച്ചൻകോവിലിലും പരിസരത്തും കാട്ടുപന്നികളുടെ ശല്യം തടയാൻ ഇവയെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തും വനംവകുപ്പും ചേർന്നു തീരുമാനിച്ചു. പരിചയ സമ്പന്നരായ ഷൂട്ടർമാരെ ഇതിനായി ചുമതലപ്പെടുത്തി. ഇന്നലെ വൈകിട്ടും ഇന്നുമായി ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊന്ന ശേഷം കാട്ടിൽ കുഴിച്ചു മൂടാനാണു തീരുമാനം. ഷൂട്ടർമാർക്കു ശമ്പളം നൽകാതായതോടെ അച്ചൻകോവിലിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്ന ജോലി നിലച്ചിരുന്നു.
മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമല തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് അടിയന്തരമായി ഇവയെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തും വനംവകുപ്പും തീരുമാനിച്ചത്. അതിനിടെ ശ്രീധർമശാസ്താ ക്ഷേത്രപരിസരം താവളമാക്കിയ കാട്ടുപന്നിക്കൂട്ടങ്ങളുടെ ആക്രമണത്തിൽ ഇന്നലെ 3 പേർക്കു പരുക്കേറ്റു. പരുക്കേറ്റ തങ്കയ്യ, പരമേശ്വരൻ, ഇവിടെ ജോലിക്കെത്തിയ കരവാളൂർ സ്വദേശി ശിവപ്രസാദ് എന്നിവരെ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കയ്യയ്ക്ക് ഇവിടെ നൽകിയ കുത്തിവയ്പ് അലർജിയായതോടെ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.