പാലങ്ങളിലെ സുരക്ഷ: കമ്പിവല സ്ഥാപിക്കൽ പദ്ധതി പാഴായി
ശാസ്താംകോട്ട ∙ കല്ലടയാറിനു കുറുകെയുള്ള ജില്ലയിലെ 7 പ്രധാന പാലങ്ങളുടെ കൈവരികളിൽ കമ്പിവല സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി ജലരേഖയായി. പുനലൂർ, പട്ടാഴി ആറാട്ടുപുഴ, ഏനാത്ത്, ഐവർകാല ഞാങ്കടവ്, ചീക്കൽകടവ്, കുന്നത്തൂർ, കടപുഴ പാലങ്ങളാണു മേജർ ഇറിഗേഷൻ വകുപ്പിന്റെ പദ്ധതിക്കായി തിരഞ്ഞെടുത്തത്. ജില്ലാ

ശാസ്താംകോട്ട ∙ കല്ലടയാറിനു കുറുകെയുള്ള ജില്ലയിലെ 7 പ്രധാന പാലങ്ങളുടെ കൈവരികളിൽ കമ്പിവല സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി ജലരേഖയായി. പുനലൂർ, പട്ടാഴി ആറാട്ടുപുഴ, ഏനാത്ത്, ഐവർകാല ഞാങ്കടവ്, ചീക്കൽകടവ്, കുന്നത്തൂർ, കടപുഴ പാലങ്ങളാണു മേജർ ഇറിഗേഷൻ വകുപ്പിന്റെ പദ്ധതിക്കായി തിരഞ്ഞെടുത്തത്. ജില്ലാ വികസന സമിതിയുടെ ആവശ്യപ്രകാരം ഓരോ പാലത്തിന്റെയും ഇരു വശങ്ങളിലെ കൈവരികളിൽ രണ്ടര മീറ്റർ ഉയരത്തിൽ കമ്പിവല സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. ആകെ 1568 മീറ്റർ നീളത്തിൽ കമ്പിവല സ്ഥാപിക്കാനായി 76 ലക്ഷം രൂപയുടെ പദ്ധതിയാണ് രണ്ട് വർഷം മുൻപ് തയാറാക്കി നൽകിയത്. വാഹനങ്ങളിൽ ചാക്കിൽ കെട്ടി എത്തിക്കുന്ന അറവു മാലിന്യം പാലങ്ങളിൽ നിന്നും രാത്രി കല്ലടയാറ്റിൽ തള്ളുന്നതും പതിവായി.
കുന്നത്തൂർ, പുനലൂർ പാലങ്ങളിൽ നിന്നു കല്ലടയാറ്റിൽ വീണു ജീവൻ നഷ്ടമായവരും ഏറെയാണ്. ജലനിരപ്പിൽ നിന്നു 10 മീറ്ററിലേറെ ഉയരമുള്ള പാലങ്ങളാണ് അടിയന്തര പ്രാധാന്യത്തോടെ വകുപ്പ് തിരഞ്ഞെടുത്തത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സാമ്പത്തിക ഞെരുക്കത്തിന്റെ പേരുപറഞ്ഞ് സർക്കാർ പദ്ധതിക്കായി തുക അനുവദിച്ചില്ലെന്നാണു അധികൃതരുടെ വിശദീകരണം. പരാതികളെ തുടർന്നു ചില സ്ഥലങ്ങളിൽ എംഎൽഎമാർ സ്വന്തം നിലയിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കുന്നത്തൂർ പാലത്തിൽ നിന്നും കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ വീണ വിദ്യാർഥിനിയെ പരിസരവാസിയായ അച്ഛനും മകളും ചേർന്നു മുളന്തണ്ട് ഇട്ടു കൊടുത്താണ് രക്ഷിച്ചത്. പാലങ്ങളുടെ വശങ്ങളിൽ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും സജീവമാണ്.