മുറിവേറ്റ് മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
കുണ്ടറ∙ മരം മുറിക്കുന്നതിനിടെ പരുക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയിൽ മരത്തിൽ കുടുങ്ങിയ ആളെ കുണ്ടറ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. കോട്ടച്ചിറ മാടൻ കാവിനു സമീപത്ത് ഇന്നലെ മൂന്നരയോടെയായിരുന്നു അപകടം. മാമൂട് തോട്ടിൻക്കര ആലമ്പള്ളിൽ വീട്ടിൽ ബിജു (35) ആണ് 60 അടിയോളം ഉയരമുള്ള ആഞ്ഞിലി മരത്തിൽ കുടുങ്ങിയത്.

മാമൂട് കോട്ടച്ചിറ മാടൻകാവിനു സമീപം സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന മരം മുറിക്കുന്നതിനിടെ കയ്യിൽ വെട്ട് കൊണ്ട് രക്തം വാർന്ന് അബോധാവസ്ഥയിലായി. ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കുണ്ടറ അഗ്നിരക്ഷാ സംഘം മരത്തിൽ വല ഉപയോഗിച്ച് താഴെയിറക്കി.
സ്റ്റേഷൻ ഓഫിസർ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോസ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബിനുകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അനിൽദേവ്, സാബു തോമസ്, ശ്യാംകുമാർ, ശ്രീകുമാർ, ഗിരിഷ് കൃഷ്ണൻ, അൻവർ സാദത്ത്, ബാലചന്ദ്രൻ പിള്ള, അനൂപ്, സുരേഷ്കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.