ആധുനിക സൗകര്യങ്ങളോടെ രണ്ട് മിനി ഐടി പാർക്കുകൾ കൂടി കൊട്ടാരക്കരയിലേക്ക്
കൊട്ടാരക്കര∙ ആധുനിക സൗകര്യങ്ങളോടെ രണ്ട് മിനി ഐടി പാർക്കുകൾ കൂടി കൊട്ടാരക്കരയിലേക്ക്. പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഐടി,അനുബന്ധ മേഖലയിൽ 500 പ്രഫഷനലുകൾക്ക് ആദ്യഘട്ടത്തിൽ ജോലി ലഭിക്കും. ഐടി കമ്പനിയായ സോഹോ കോർപറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ക്യാംപസ് നെടുവത്തൂർ

കൊട്ടാരക്കര∙ ആധുനിക സൗകര്യങ്ങളോടെ രണ്ട് മിനി ഐടി പാർക്കുകൾ കൂടി കൊട്ടാരക്കരയിലേക്ക്. പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഐടി,അനുബന്ധ മേഖലയിൽ 500 പ്രഫഷനലുകൾക്ക് ആദ്യഘട്ടത്തിൽ ജോലി ലഭിക്കും. ഐടി കമ്പനിയായ സോഹോ കോർപറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ക്യാംപസ് നെടുവത്തൂർ പഞ്ചായത്തിൽ അഞ്ചുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. പ്രാരംഭ ഘട്ടത്തിൽ 250 പേർക്ക് ഇവിടെ ജോലി ലഭിക്കും. ഐടി ക്യാംപസിന് ആവശ്യമായ ഭൂമിയും കെട്ടിടവും അടക്കം സോഹോ കോർപറേഷന് ലഭിച്ചു. ഐഎച്ച്‌ആർഡി എൻജിനീയറിങ് കോളജ് ക്യാംപസിൽ സോഹോ കോർപറേഷൻ ലീപ് സെന്ററിലെ ട്രെയിനികളോട് സംവദിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ വർക്ക് നിയർ ഹോം പദ്ധതിയിലെ ആദ്യ വർക്ക് സ്‌റ്റേഷൻ കൊട്ടാരക്കരയിൽ ആരംഭിക്കും.
12,000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി ഐടി പാർക്കിന്റെ പ്രവർത്തനങ്ങൾ അടുത്ത ആഴ്‌ചയിൽ തുടങ്ങും. വീടിനടുത്ത് എല്ലാവിധ സൗകര്യങ്ങളോടെ 250 ഐടി പ്രഫഷനലുകൾക്ക് ജോലി ചെയ്യാനാകും. കൊട്ടാരക്കര നഗരത്തിൽ ഡ്രോൺ റിസർച് പാർക്ക് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസുമായി സഹകരിച്ചാണ് പാർക്ക് സ്ഥാപിക്കുക. ഇതുവഴി ഡ്രോൺ സാങ്കേതിക വിദ്യയുടെ പ്രയോജനം നാടിന് ഉറപ്പാക്കാനാകും. ഈ രംഗത്ത് പുതിയ ഗവേഷണ പ്രവർത്തനങ്ങൾക്കടക്കം പാർക്ക് നേതൃത്വം നൽകും. ചെന്നൈ ഐഐടിയുടെ സാങ്കേതിക സഹായവും ഡ്രോൺ പാർക്ക് സ്ഥാപനത്തിന് സഹായകമാകും. കൊട്ടാരക്കരയെ ഐടി, റിസർച് ആൻഡ് ഡവലപ്മെന്റ് ഹബ് ആക്കാൻ വിവിധ തരത്തിലുള്ള പദ്ധതികളാണ് മുന്നേറുന്നതെന്ന് മന്ത്രി പറഞ്ഞു. അസാപ് സിഇഒ അനുപ് അംബിക, ലീപ് സെന്റർ പ്രോഗ്രാം മാനേജർ മഹേഷ് ബാലൻ, പ്രിൻസിപ്പൽ റിസർച്ചർ ഡോ. ജയരാജ് പോരൂർ, ഡവലപ്മെന്റൽ സൈക്കോളജിസ്‌റ്റ് ബാബു മാത്യു എന്നിവരും പങ്കെടുത്തു.