നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികൾക്ക് ഉൾപ്പെടെ പരുക്ക്
ഓയൂർ ∙ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി ബസ് കാത്തു നിന്ന വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം ആണ്. ഇന്നലെ വൈകിട്ട് 3.45നു വെളിയം മാവിള ജംക്‌ഷനിലാണു സംഭവം. വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കര ഗവ. ഐടിഐയിലെ വിദ്യാർഥികൾ ബസ് കാത്തു

ഓയൂർ ∙ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി ബസ് കാത്തു നിന്ന വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം ആണ്. ഇന്നലെ വൈകിട്ട് 3.45നു വെളിയം മാവിള ജംക്‌ഷനിലാണു സംഭവം. വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കര ഗവ. ഐടിഐയിലെ വിദ്യാർഥികൾ ബസ് കാത്തു വെളിയം മാവിള ജംക്‌ഷനിൽ നിൽക്കുമ്പോഴാണ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. ഐടിഐ വിദ്യാർഥികളായ തലവൂർ പാറവിള വീട്ടിൽ ഉമേഷ് (18), ചേത്തടി ഞാറകുഴി വീട്ടിൽ മിഥുൻ മോഹൻ (17), ബസിൽ ഉണ്ടായിരുന്ന വെളിയം കോളനി ചരുവിള പുത്തൻവീട്ടിൽ അനന്യ സുരേഷ് (14), വെളിയം അനു നിവാസിൽ ശോഭന (50), ബസ് ഡ്രൈവർ അമൽ എന്നിവർക്കാണു പരുക്കേറ്റത്.
ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഉമേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസിന്റെ വരവു കണ്ട് മറ്റുള്ളവർ ഓടി മാറിയിരുന്നു. ബസ് ഇടിച്ചു കയറിയത് വെളിയം മാലയിൽ സ്വദേശികളായ മുരളി, ഉണ്ണി എന്നിവരുടെ കടകളിലേക്ക് ആണ്. ഇന്നലെ ഈ 2 കടകളും തുറക്കാതിരുന്നതും ഈ ഭാഗത്തെ ജനത്തിരക്കു കുറയുന്നതിനു കാരണമായി. ഓയൂരിൽ നിന്നു കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു എന്നു ബസിലെ യാത്രക്കാർ പറഞ്ഞു. പൂയപ്പള്ളി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.