ദേശീയപാത നിർമാണം: മുന്നിലെ കാഴ്ച മറയ്ക്കുന്ന തരത്തിൽ പൊടി ശല്യം; ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ
ചാത്തന്നൂർ ∙ ദേശീയപാത നിർമാണത്തെ തുടർന്നുള്ള പൊടി പടലത്തിൽ ജനങ്ങൾ വലയുന്നു. സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതും പൊടിപടലം ശമിപ്പിക്കാൻ വെള്ളം തളിക്കാത്തതുമാണ് രൂക്ഷമായ പ്രതിസന്ധിക്കു കാരണം. ഏതാനും ദിവസമായി മഴ പെയ്യാത്തതിനാൽ ദേശീയപാത പൊടിയിൽ മുങ്ങിയിരിക്കുകയാണ്. രൂക്ഷമായ പൊടി ഉയർന്നിട്ടും ഒരു

ചാത്തന്നൂർ ∙ ദേശീയപാത നിർമാണത്തെ തുടർന്നുള്ള പൊടി പടലത്തിൽ ജനങ്ങൾ വലയുന്നു. സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതും പൊടിപടലം ശമിപ്പിക്കാൻ വെള്ളം തളിക്കാത്തതുമാണ് രൂക്ഷമായ പ്രതിസന്ധിക്കു കാരണം. ഏതാനും ദിവസമായി മഴ പെയ്യാത്തതിനാൽ ദേശീയപാത പൊടിയിൽ മുങ്ങിയിരിക്കുകയാണ്. രൂക്ഷമായ പൊടി ഉയർന്നിട്ടും ഒരു തുള്ളി വെള്ളം പോലും റോഡിൽ ഒഴിയ്ക്കാതെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. പാറപ്പൊടിയും മണ്ണും നിരത്തിയ പാതകളിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ വഴി കാണാനാകാത്ത രീതിയിൽ പൊടി ഉയരുകയാണ്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിശല്യം അതിരൂക്ഷമാകും. മുന്നിലെ കാഴ്ച പോലും മറയ്ക്കുന്ന തരത്തിലാണ് പൊടി ശല്യം. ഇരുചക്രവാഹനങ്ങളിലും മറ്റും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
തിരക്കേറിയ ഭാഗങ്ങൾ ടാർ ചെയ്യാതെയാണ് നിർമാണം. ഇതോടെ ജംക്‌ഷനുകളിലെ സർവീസ് റോഡുകൾ എല്ലാം കുളമായി. മഴ മാറിയാൽ അതിരൂക്ഷമായ പൊടി ശല്യമാണ്. പാത വികസനത്തെ തുടർന്നു ഓട്ടോ റിക്ഷ, പിക്കപ്, ടാക്സി, ടെംപോ സ്റ്റാൻഡുകൾ ഇല്ലാതായി. പാതയോരത്ത് എവിടെയെങ്കിലും സ്ഥലം കണ്ടെത്തിയാണ് ഓട്ടം കണ്ടെത്തുന്നത്. പൊടി ശല്യം മൂലം ഇവർക്കു വാഹനങ്ങളിലോ പാതയോരത്തോ തങ്ങാൻ കഴിയുന്നില്ല. രോഗികളായി മാറുകയാണ്. കച്ചവട സ്ഥാപനങ്ങളിൽ പോലും നിൽക്കാൻ കഴിയാതെ ഉടമകളും ജീവനക്കാരും വലയുകയാണ്. സാധനങ്ങൾ പൊടിപിടിച്ചു നശിക്കുന്നുണ്ട്. ബസ് കാത്തു നിൽക്കുന്നവരും പൊടി പടലത്തിൽ മുങ്ങുകയാണ്.സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിലും പൊടിപടലം ഉയരാത്ത തരത്തിൽ റോഡിൽ വെള്ളം തളിയ്ക്കാത്തതിലും പ്രതിഷേധം ശക്തമാണ്.