ആൾത്താമസം ഇല്ലാത്ത വീട്ടിൽ തോക്ക്; അന്വേഷണം
കടയ്ക്കൽ∙ ചിതറ പഞ്ചായത്തിൽ അരിപ്പ നാട്ടുക്കല്ല് എണ്ണപ്പന തോട്ടത്തിന് സമീപം ആൾത്താമസം ഇല്ലാതിരുന്ന വീട്ടിൽ നാടൻ തോക്ക് കണ്ടെത്തി. ജസ്‌ന മൻസിൽ ജലാലുദീന്റെ വീട്ടിലാണ് തോക്ക് കണ്ടെത്തിയത്. ഏറെക്കാലമായി അടഞ്ഞു കിടന്നിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം ജലാലുദീൻ തേങ്ങ അടത്താൻ ജോലിക്കാരനുമായി എത്തിയിരുന്നു.

കടയ്ക്കൽ∙ ചിതറ പഞ്ചായത്തിൽ അരിപ്പ നാട്ടുക്കല്ല് എണ്ണപ്പന തോട്ടത്തിന് സമീപം ആൾത്താമസം ഇല്ലാതിരുന്ന വീട്ടിൽ നാടൻ തോക്ക് കണ്ടെത്തി. ജസ്‌ന മൻസിൽ ജലാലുദീന്റെ വീട്ടിലാണ് തോക്ക് കണ്ടെത്തിയത്. ഏറെക്കാലമായി അടഞ്ഞു കിടന്നിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം ജലാലുദീൻ തേങ്ങ അടത്താൻ ജോലിക്കാരനുമായി എത്തിയിരുന്നു. ഉറങ്ങാൻ കിടന്നപ്പോഴാണ് കിടക്കയിൽ തോക്ക് കണ്ടത്. ഉടൻ വനപാലകരെ വിവരം അറിയിച്ചു.
ഏഴംകുളം വനം ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ അനിൽ കുമാർ, നൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജിഷ നായർ, റിസർവ് ഫോറസ്റ്റ് വാച്ചർ അനൂപ് ഭാസ്കർ, ഫോറസ്റ്റ് വാച്ചർ ബാഹുലേയൻ നായർ എന്നിവർ പരിശോധന നടത്തി. തുടർന്ന് ചിതറ പൊലീസ് അന്വേഷണം തുടങ്ങി. വൻതോതിൽ മൃഗ വേട്ട നടക്കുന്ന സ്ഥലമാണ് ചിതറ ഓയിൽപാം എസ്റ്റേറ്റും സമീപത്തെ വനമേഖലയും.