ഗുണ്ടാപ്പിരിവ് ചോദ്യം ചെയ്ത ഹോട്ടൽ ഉടമകളെ ആക്രമിച്ചു
ചാത്തന്നൂർ ∙ ഗുണ്ടാപ്പിരിവ് ചോദ്യം ചെയ്തതിനു ഹോട്ടൽ നടത്തുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ആക്രമിച്ചു. ചാത്തന്നൂർ ജംക്‌ഷന് സമീപത്തെ ഹോട്ടലിലാണ് അതിക്രമം നടന്നത്. ഒട്ടേറെ കേസുകളിൽ പ്രതികളായ ചാത്തന്നൂർ സ്വദേശികളായ രതീഷ്, ബിനു എന്നിവർ അറസ്റ്റിലായി. രതീഷിനെ ഒരു വർഷം മുൻപ് കാപ്പ പ്രകാരം

ചാത്തന്നൂർ ∙ ഗുണ്ടാപ്പിരിവ് ചോദ്യം ചെയ്തതിനു ഹോട്ടൽ നടത്തുന്ന തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ആക്രമിച്ചു. ചാത്തന്നൂർ ജംക്‌ഷന് സമീപത്തെ ഹോട്ടലിലാണ് അതിക്രമം നടന്നത്. ഒട്ടേറെ കേസുകളിൽ പ്രതികളായ ചാത്തന്നൂർ സ്വദേശികളായ രതീഷ്, ബിനു എന്നിവർ അറസ്റ്റിലായി. രതീഷിനെ ഒരു വർഷം മുൻപ് കാപ്പ പ്രകാരം നാടുകടത്തിയതാണ്.
കടയിൽ ഗുണ്ടാപ്പിരിവിന് ശ്രമിച്ച പ്രതികളെ കടയുടമ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായി കടയുടമയെയും ഭാര്യയെയും കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. എസ്ഐ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ ഷാജി, സിപിഒമാരായ കണ്ണൻ, വരുൺ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
‘ഗുണ്ടാ വിളയാട്ടം അമർച്ച ചെയ്യണം’
ചാത്തന്നൂർ ∙വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കു നേരെയുള്ള ഗുണ്ടാ വിളയാട്ടം അമർച്ച ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ജി.ജി.കെ.ജയപ്രകാശ്, യൂണിറ്റ് സെക്രട്ടറി ബിനു, ഏരിയ കമ്മിറ്റി അംഗം അനസ് എന്നിവർ ആവശ്യപ്പെട്ടു.