കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ വ്യവസായ പാർക്ക്, ഐടി കോറിഡോർ; സ്ഥലം സന്ദർശിച്ച് മന്ത്രി
കൊല്ലം ∙ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ വ്യവസായ പാർക്ക്, ഐടി കോറിഡോർ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള സാധ്യത തേടി സർക്കാർ. ഇതിന്റെ ഭാഗമായി മന്ത്രി കെ.എൻ.ബാലഗോപാൽ ചണ്ടി ഡിപ്പോ സന്ദർശിച്ചു. കൊല്ലം വികസന പദ്ധതിയുടെ ഭാഗമായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നു മന്ത്രി

കൊല്ലം ∙ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ വ്യവസായ പാർക്ക്, ഐടി കോറിഡോർ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള സാധ്യത തേടി സർക്കാർ. ഇതിന്റെ ഭാഗമായി മന്ത്രി കെ.എൻ.ബാലഗോപാൽ ചണ്ടി ഡിപ്പോ സന്ദർശിച്ചു. കൊല്ലം വികസന പദ്ധതിയുടെ ഭാഗമായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നു മന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖം വന്നതോടെ ലോജിസ്റ്റിക് മേഖലയിൽ ഉൾപ്പെടെ കൊല്ലത്തു വലിയ സാധ്യതകളുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. ഭക്ഷ്യസംസ്കരണവുമായി ബന്ധപ്പെട്ടു നീണ്ടകരയിൽ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. സംരംഭങ്ങൾക്ക് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കാൻ സ്ഥലം ആവശ്യമുണ്ട്. കോർപറേഷനുമായി ചേർന്നു ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തും.
കൊല്ലം വികസന പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലിങ്ക് റോഡിന്റെ അവസാന ഘട്ട നിർമാണത്തിനു പുതിയ രൂപരേഖ തയാറാക്കാൻ തീരുമാനമായി. കോടതി സമുച്ചയത്തിന്റെ തറക്കല്ലിടൽ ഉടൻ നടത്തും. വിനോദ സഞ്ചാര മേഖലയിൽ വലിയ സാധ്യത കൊല്ലത്തുണ്ട്. ഇതു പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിർമാണം പൂർത്തിയായ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റും മന്ത്രി സന്ദർശിച്ചു.മേയർ പ്രസന്ന ഏണസ്റ്റ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്.ജയൻ, യു.പവിത്ര, കൗൺസിലർ എസ്.ശ്രീലത, കോർപറേഷൻ സെക്രട്ടറി സാജു എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.