പൊലീസ് മ്യൂസിയം: അനാസ്ഥയുടെ കസ്റ്റഡിയിൽ
കൊല്ലം ∙ ഇന്ത്യയിലെ തന്നെ ആദ്യകാല പൊലീസ് മ്യൂസിയങ്ങളിൽ ഒന്നായ കൊല്ലത്തെ സർദാർ വല്ലഭായ് പട്ടേൽ മ്യൂസിയം പരിപാലനമില്ലാതെ നശിക്കുന്നു. 1999 മേയിൽ അന്നത്തെ ഡിജിപി ബി.എസ് ശാസ്ത്രി ഉദ്ഘാടനം ചെയ്ത മ്യൂസിയം ഇപ്പോൾ ഇരുട്ടുമുറിയാണ്.സന്ദർശക സമയം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എന്ന് ഇന്റർനെറ്റിൽ കണ്ടു മ്യൂസിയം

കൊല്ലം ∙ ഇന്ത്യയിലെ തന്നെ ആദ്യകാല പൊലീസ് മ്യൂസിയങ്ങളിൽ ഒന്നായ കൊല്ലത്തെ സർദാർ വല്ലഭായ് പട്ടേൽ മ്യൂസിയം പരിപാലനമില്ലാതെ നശിക്കുന്നു. 1999 മേയിൽ അന്നത്തെ ഡിജിപി ബി.എസ് ശാസ്ത്രി ഉദ്ഘാടനം ചെയ്ത മ്യൂസിയം ഇപ്പോൾ ഇരുട്ടുമുറിയാണ്.സന്ദർശക സമയം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എന്ന് ഇന്റർനെറ്റിൽ കണ്ടു മ്യൂസിയം കാണാനെത്തുന്നവർ ഉച്ചയ്ക്കു മുൻപെത്തണം. കൃത്യം 12 ആയാൽ മ്യൂസിയം കീപ്പർ ജോലി കഴിഞ്ഞു മടങ്ങും. മുൻ വർഷങ്ങളിൽ നോക്കിനടത്തിപ്പിന് എസ്ഐമാരുണ്ടായിരുന്നെങ്കിലും ഇപ്പോൾ ആരുമില്ല. ഓടുമുഴുവൻ കാടുമൂടി കിടക്കുന്നു, ഉള്ളിൽ പ്രവേശിച്ചാൽ വസ്തുക്കളേക്കാളേറെ പുരാവസ്തുവായ കെട്ടിടം കാണാം. രാജഭരണകാലത്തു നിർമിച്ച പഴയ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ നാലുകെട്ടിലെ മീൻകുളത്തിൽ മ്യൂസിയമായി വർഷങ്ങൾ കഴിഞ്ഞപ്പോൾ പായൽ മാത്രമായി. പല മുറികളും കാണാനൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ചില തോക്കുകളും വെടിക്കോപ്പുകളും സുരക്ഷിതമായി ചില്ലുകൂട്ടിൽ ഭദ്രമാണ്. രാജ്യത്ത് ഇതുവരെ രക്തസാക്ഷികളായ പൊലീസുകാരുടെ പേരുകൾ പതിച്ച ചെമ്പുഫലകങ്ങൾ പലതിലും വർഷങ്ങൾക്കുമുൻപ് മരിച്ചവരുടെ കണക്കുകൾ മാത്രമാണുള്ളത്.ഇരുട്ടത്തിരിക്കുന്ന അവ കാണുമ്പോൾ പൊടി കയറാതിരിക്കാൻ മൂക്കുപൊത്തണം. മുറിയിൽ വെളിച്ചമില്ല. പല പ്രധാന ഫോട്ടോകളും ഫ്രെയിം ചെയ്യാതെ നശിച്ചു.
ക്രൈം സീൻ വിവരിക്കുന്ന ഡമ്മികൾ പലതും ജില്ലാ പൊലീസ് ഓഫിസിലേക്ക് മാറ്റിയെന്നാണ് അധികൃതർ പറയുന്നത്. കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണം നൽകാനുദ്ദേശിച്ച് നിർമിച്ച സ്ഥലം വഴിപോലും കാണാത്ത രീതിയിൽ കാടുമൂടി കിടക്കുന്നു.മ്യൂസിയത്തിനുള്ളിലെ ഇക്കോ പാർക്ക് 25 വർഷങ്ങൾക്കിപ്പുറം പ്രകൃതിയോട് കൂടുതൽ ഇണങ്ങിക്കിടക്കുന്നു. പാർക്കിലേക്കുള്ള ഗേറ്റുപോലും പൂർണമായും കാടുമൂടി. വാട്ടർ ഫൗണ്ടനും ആൽമരമുൾപ്പെടെ ഒട്ടേറെ മരങ്ങളും സംരക്ഷിച്ചുകൊണ്ട് ആരംഭിച്ചതായിരുന്നു പാർക്ക്. തുടക്കകാലത്ത് മ്യൂസിയത്തിൽ പ്രവേശന ഫീസ് ഈടാക്കിയിരുന്നു. പിന്നീട് സന്ദർശകരുടെ എണ്ണം കുറഞ്ഞതോടെ സൗജന്യമാക്കി. പൊലീസ് വകുപ്പ് ഫണ്ട് അനുവദിക്കാത്തതും മേലുദ്യോഗസ്ഥർ കാര്യമായ ശ്രദ്ധ നൽകാത്തതുമാണ് മ്യൂസിയത്തിന്റെ ദുരവസ്ഥയ്ക്കു കാരണം.അറ്റകുറ്റപ്പണിക്കായി മ്യൂസിയം പൂട്ടിയെന്നു ചില ഉദ്യോഗസ്ഥർ പറയുമ്പോൾ പൂട്ടിയിട്ടില്ല എന്നു മറ്റു ചില ഉദ്യോഗസ്ഥർ പറയുന്നു. മുൻവർഷങ്ങളിൽ മ്യൂസിയത്തിന്റെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അറ്റകുറ്റപ്പണിയെപ്പറ്റി ചോദിച്ചാൽ കിലുക്കം സിനിമയിലെ കിട്ടുണ്ണിയുടെ ഡയലോഗ് പോലെയാണ് ‘‘അതൊക്കെ കുറേ....കേട്ടിട്ടുണ്ട്...’’