നടപ്പാലം തകർന്നു; വഴിയടഞ്ഞ് 40 കുടുംബങ്ങൾ
ഓച്ചിറ ∙ആയിരംതെങ്ങ് ടിഎം ചിറയിലെ ഏക കോൺക്രീറ്റ് നടപ്പാലം തകർന്നു. കാലപ്പഴക്കെത്തുടർന്ന്് ഇന്നലെ രാത്രി 7.30ന് ആണ് പാലം തകർന്നത്. കായംകുളം പൊഴിക്കും ടിഎസ് കനാലിനും മധ്യേ നാല് വശങ്ങളും വെള്ളത്താൽ ചുറ്റപെട്ട മൂന്നു തുരുത്തുകളിലായി കഴിയുന്ന 40 കുടുംബങ്ങൾക്ക് വഴിയടഞ്ഞ അവസ്ഥയിലാണ്. ആയിരംതെങ്ങ് കണ്ടൽ

ഓച്ചിറ ∙ആയിരംതെങ്ങ് ടിഎം ചിറയിലെ ഏക കോൺക്രീറ്റ് നടപ്പാലം തകർന്നു. കാലപ്പഴക്കെത്തുടർന്ന്് ഇന്നലെ രാത്രി 7.30ന് ആണ് പാലം തകർന്നത്. കായംകുളം പൊഴിക്കും ടിഎസ് കനാലിനും മധ്യേ നാല് വശങ്ങളും വെള്ളത്താൽ ചുറ്റപെട്ട മൂന്നു തുരുത്തുകളിലായി കഴിയുന്ന 40 കുടുംബങ്ങൾക്ക് വഴിയടഞ്ഞ അവസ്ഥയിലാണ്. ആയിരംതെങ്ങ് കണ്ടൽ കാടിനു സമീപത്തു കൂടിയുള്ള നടപ്പാലമാണ് തകർന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ പാലത്തിലെ കോൺക്രീറ്റിലെ കമ്പികൾ ദ്രവിച്ച് പാലത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നിരുന്നു. പിന്നീട് അറ്റകുറ്റ നടത്തിയ ഭാഗങ്ങളാണ് ഇന്നലെ തകർന്നത്.
ടിഎം ചിറ ആലപ്പുഴ ജില്ലയുടെ ഭാഗമാണെങ്കിലും നാട്ടുകാർ ഏറ്റവും അടുത്ത സ്ഥലമായ കൊല്ലം ജില്ലയിലെ ആയിരംതെങ്ങിൽ എത്തിയശേഷമാണ് പുറത്തേക്ക് പോകുന്നത്. വൈദ്യുതിയും വെള്ളവും എല്ലാ ലഭിക്കുന്നതും നടപ്പാലം വഴി ബന്ധിപ്പിക്കുന്നതും കൊല്ലം ജില്ലയുമായിട്ടാണ്. ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര പഞ്ചായത്തിന്റെ ഭാഗമാണ്. പുതിയ പാലം നിർമിക്കുന്നതിന് നാല് തവണ ഫിഷറീസ് വകുപ്പ് ഉൾപ്പെടെ ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ പാലം നിർമിക്കാൻ സാധിച്ചിട്ടില്ല. മുൻപ് നൂറിൽ പരം കുടുംബങ്ങൾ താമസിച്ചിരുന്ന ടിഎം ചിറയിലെ യാത്ര ദുരിതം കാരണം മിക്ക കുടുംബങ്ങളും തുരുത്ത് ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയായിരുന്നു. തുരുത്ത് നിവാസികൾക്ക് ഇനി പുറം ലോകത്തേക്ക് എത്തുവാൻ വള്ളം മാത്രമാണ് ആശ്രയം.