തദ്ദേശ സ്ഥാപനങ്ങൾ ബിൽ തുക നൽകുന്നില്ല; കുടുങ്ങി സ്കൂളുകൾ
കൊല്ലം ∙ തദ്ദേശ സ്ഥാപനങ്ങൾ വിവിധ ബില്ലുകളുടെ തുക തിരികെ നൽകാതായതോടെ ബുദ്ധിമുട്ടിലായി ജില്ലയിലെ സ്കൂളുകൾ. ഓരോ തവണയും ഗവ. സ്കൂളുകളിലെ വൈദ്യുതി, വെള്ളം, ഫോൺ ബില്ലുകൾ അടയ്ക്കുന്നത് പ്രധാനാധ്യാപകരാണ്. തുടർന്ന് ഈ തുക തദ്ദേശ സ്ഥാപനങ്ങൾ തിരികെ നൽകുകയാണ് പതിവ്. എന്നാൽ ഇപ്പോൾ വർഷങ്ങളായി പല തദ്ദേശ

കൊല്ലം ∙ തദ്ദേശ സ്ഥാപനങ്ങൾ വിവിധ ബില്ലുകളുടെ തുക തിരികെ നൽകാതായതോടെ ബുദ്ധിമുട്ടിലായി ജില്ലയിലെ സ്കൂളുകൾ. ഓരോ തവണയും ഗവ. സ്കൂളുകളിലെ വൈദ്യുതി, വെള്ളം, ഫോൺ ബില്ലുകൾ അടയ്ക്കുന്നത് പ്രധാനാധ്യാപകരാണ്. തുടർന്ന് ഈ തുക തദ്ദേശ സ്ഥാപനങ്ങൾ തിരികെ നൽകുകയാണ് പതിവ്. എന്നാൽ ഇപ്പോൾ വർഷങ്ങളായി പല തദ്ദേശ സ്ഥാപനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും പറഞ്ഞ് ബിൽ തുക നൽകുന്നില്ല.വൈദ്യുതി മുടങ്ങിയാൽ സ്കൂളുകളിലെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന ചിന്തയിൽ സ്വന്തം ശമ്പളത്തിൽ നിന്ന് വൈദ്യുതി ബിൽ അടയ്ക്കുകയാണ് പ്രധാനാധ്യാപകർ. എന്നാൽ ഈ ബിൽ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് വഴി അതതു തദ്ദേശ സ്ഥാപനങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഇപ്പോൾ ഈ തുക തിരികെ ലഭിച്ചിട്ട് ഒരു വർഷത്തിലേറെയായി. കൊല്ലം നഗരത്തിലെ ഒരു പ്രധാന സ്കൂളിലെ ഇപ്പോഴത്തെ പ്രധാനാധ്യാപകനും ഒരു വർഷം മുൻപ് ചുമതലയുണ്ടായിരുന്ന അധ്യാപകനുമെല്ലാം കുടിശിക ഇനത്തിൽ ലക്ഷങ്ങളോളം രൂപ ലഭിക്കാനുണ്ട്.സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്കും ഈ ഇനത്തിൽ തുക ലഭിക്കാനുണ്ട്. സാധാരണ നിലയിൽ ഒരു സ്കൂളിൽ ഓരോ തവണയും 5,000 മുതൽ 15,000 രൂപ വരെ വൈദ്യുതി ബിൽ വരും. രണ്ടായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഇത് ഇരുപതിനായിരം കടക്കും. ഇത് അടയ്ക്കാൻ വൈകിയാൽ പിന്നെ കെഎസ്ഇബി വൈദ്യുതി വിഛേദിക്കും. ഇതോടെ സ്കൂളിലെ ഉച്ചഭക്ഷണവും കുടിവെള്ളവും ലാബുകളുടെ പ്രവർത്തനവുമെല്ലാം മുടങ്ങുന്ന സ്ഥിതി വരും. ചൂടുള്ള കാലാവസ്ഥയിൽ ക്ലാസുകളിൽ ഇരിക്കുന്നതിനും വിദ്യാർഥികളും അധ്യാപകരും ബുദ്ധിമുട്ടും.
പ്രധാനാധ്യാപകരുടെ പ്രയാസം കണക്കിലെടുത്ത് പിടിഎ ഫണ്ടിൽ നിന്ന് തുക അടയ്ക്കുന്ന സ്കൂളുകളും ജില്ലയിലുണ്ട്. എന്നാൽ ഇത് എല്ലാ മാസത്തേക്കുമായി തികയാതെ വരുമ്പോഴും ആവശ്യത്തിന് ഫണ്ട് ഇല്ലാത്തപ്പോഴും വൈദ്യുതി ബില്ലിന്റെ ഭാരം വീണ്ടും സ്കൂളിലെ പ്രധാനാധ്യാപകരുടെയും മറ്റു അധ്യാപകരുടെയും കീഴിൽ വരും. എല്ലാ തവണയും ഇങ്ങനെ തുക ശമ്പളത്തിൽ നിന്നു മാറ്റി വയ്ക്കുന്നത് പലരുടെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ എത്രയും പെട്ടെന്നു തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിച്ചു പണം അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
ഒട്ടേറെ തവണ തദ്ദേശ സ്ഥാപനങ്ങൾ കയറിയിറങ്ങിയിട്ടും പലപല കാരണങ്ങളാണ് അധികൃതർ നിരത്തുന്നത്. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഡ്മാസ്റ്റേഴ്സ് ഫോറം അടക്കമുള്ള സംഘടനകൾ വിദ്യാഭ്യാസ മന്ത്രിക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമെല്ലാം പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്ന് മന്ത്രിയും കോർപറേഷൻ മേയറുമടക്കം സംഘടനയ്ക്കു മറുപടി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കുടിശികയുള്ള പണം അധ്യാപകർക്ക് ലഭിച്ചിട്ടില്ല.