നാല് കടകളിൽ മോഷണം; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
ചടയമംഗലം∙ ജംക്‌ഷനിൽ നാല് കടകളിൽ മോഷണം നടത്തി കടന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് പൊലീസ്. വാമനപുരം പൂപ്പാരം അവക്കൂടി വി.വി ഭവനിൽ ബാഹുലേയനാണ് (61) പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ചടയമംഗലം ടൗണിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്, പച്ചക്കറിക്കട, ഹോട്ടൽ, ബേക്കറി, കോഴിക്കട

ചടയമംഗലം∙ ജംക്‌ഷനിൽ നാല് കടകളിൽ മോഷണം നടത്തി കടന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് പൊലീസ്. വാമനപുരം പൂപ്പാരം അവക്കൂടി വി.വി ഭവനിൽ ബാഹുലേയനാണ് (61) പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ചടയമംഗലം ടൗണിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്, പച്ചക്കറിക്കട, ഹോട്ടൽ, ബേക്കറി, കോഴിക്കട എന്നിവിടങ്ങളിൽ ആണ് മോഷണം നടന്നത്. സ്ഥാപനങ്ങളുടെ പിൻഭാഗത്തെ ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറുകയും കടകളിൽ മേശകളിൽ സൂക്ഷിച്ചിരുന്ന പണവും ആഹാര സാധനങ്ങളും മോഷ്ടിക്കുകയും ചെയ്തത്.
പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് ബാഹുലേയൻ ആണെന്ന് തിരിച്ചറിഞ്ഞു. ആയൂരിൽ നിന്നു ബഹുലേയനെ സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. ബാഹുലയെനെതിരെ വെഞ്ഞാറമൂട്, പാങ്ങോട്,പാലോട്,അഞ്ചൽ,പുനലൂർ കടയ്ക്കൽ പൊലീസ് സ്റ്റേഷനുകളിൽ 11 മോഷണ കേസുകൾ നിലവിൽ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ചടയമംഗലം ഇൻസ്പെക്ടർ എൻ.സുനീഷ്, എസ്ഐമാരായ എം.മോനിഷ്, ദീലീപ്, ജിഎസ്ഐ ഫ്രാങ്കലിൻ, സിപിഒ ഷംനാദ് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു. ചോദ്യംചെയ്യലിൽ ബാഹുലേയൻ കുറ്റം സമ്മതിച്ചു.