യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
പുനലൂർ ∙ പഴയ സ്വർണാഭരണങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടു വന്ന് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം അഞ്ചര ലക്ഷം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിലെ രണ്ടു പേർ കൂടി അറസ്റ്റിൽ. സംഘത്തിലെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ചവറ ചിറ്റൂർ പൊന്മന

പുനലൂർ ∙ പഴയ സ്വർണാഭരണങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കൂട്ടിക്കൊണ്ടു വന്ന് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം അഞ്ചര ലക്ഷം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിലെ രണ്ടു പേർ കൂടി അറസ്റ്റിൽ. സംഘത്തിലെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ചവറ ചിറ്റൂർ പൊന്മന പള്ളാത്ത് പടീറ്റതിൽ വീട്ടിൽ ശ്രീകുമാർ, പായിപ്പാട് നാലുകോടി ചക്കാലയിൽ വീട്ടിൽ ജിതിൻ തോമസ് എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ വിവിധ ജ്വല്ലറികളിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്ന ചെട്ടികുളങ്ങര കാർത്തികയിൽ ഗിരീഷിനെ (44) ആക്രമിച്ചാണ് പണം കവർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ കാവാലം കുന്നുമ്മക്കര പുത്തൻവീട്ടിൽ കുഞ്ഞുമോൾ (46), ഇവരുടെ ഡ്രൈവർ തിരുവനന്തപുരം വെമ്പായം പോത്തൻകോട് നന്നാട്ടുകാവ് എസ്എൻ മൻസിലിൽ നിജാസ് (35) എന്നിവരെ പുനലൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗിരീഷിനെ ആക്രമിക്കാൻ ഉപയോഗിച്ച വടിവാൾ ഉൾപ്പെടെ ആയുധങ്ങളും പണവും പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.