കണ്ണമ്പാറ ക്വാറി: നിയമലംഘനം ആരോപിച്ച് നാട്ടുകാർ; കലക്ടർ സ്ഥലം സന്ദർശിച്ചു
ചടയമംഗലം∙ പോരേടം കണ്ണമ്പാറയിൽ നിയമം ലംഘിച്ചു ക്വാറി പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് കലക്ടർ സ്ഥലം സന്ദർശിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ചടയമംഗലം പൊലീസും സ്ഥലത്ത് എത്തി. പൗരസമിതി ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങൾ കലക്ടർ വിശദമായി പരിശോധിച്ചു. ജിയോളജി, താലൂക്ക് ഓഫിസ് തുടങ്ങിയ വകുപ്പുകളോട്

ചടയമംഗലം∙ പോരേടം കണ്ണമ്പാറയിൽ നിയമം ലംഘിച്ചു ക്വാറി പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് കലക്ടർ സ്ഥലം സന്ദർശിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ചടയമംഗലം പൊലീസും സ്ഥലത്ത് എത്തി. പൗരസമിതി ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങൾ കലക്ടർ വിശദമായി പരിശോധിച്ചു. ജിയോളജി, താലൂക്ക് ഓഫിസ് തുടങ്ങിയ വകുപ്പുകളോട് അന്വേഷണം നടത്താൻ നിർദേശിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള പരിസരവാസികൾ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കലക്ടറോട് പറഞ്ഞു. പഴയ പ്ലാന്റേഷൻ ഭൂമിയാണെന്നും വനമേഖലയോട് ചേർന്നാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ചൂണ്ടികാട്ടി.
സ്റ്റേറ്റ് എൻവിയോൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയുടെ നിർദേശങ്ങളിൽ പറയപ്പെടുന്ന കാര്യങ്ങളുടെ ലംഘനങ്ങൾ ക്വാറിയിൽ നടക്കുന്നു . അമിത അളവിൽ ഖനനം നടത്തുന്നു. കൃത്യമായ ജിയോളജി പാസ് ഇല്ലാതെയാണ് ലോറികളിൽ പാറ പുറത്തേക്ക് കൊണ്ടു പോകുന്നത്. ക്വാറി അപ്രോച്ച് റോഡ് 8 മീറ്റർ വീതിയിൽ ഉള്ളതായിരിക്കണം എന്ന നിയമം നില നിൽക്കെ 4 മീറ്റർ വീതി മാത്രമുള്ള റോഡാണ് ഉള്ളത്. പഞ്ചായത്ത് റോഡുകളിലൂടെ ആണ് ക്വാറി പ്രദേശത്തേക്ക് കടക്കാനുള്ള മാർഗം.
ഈ റോഡിന് 6 മീറ്ററിൽ താഴെ മാത്രമേ വീതി ഉള്ളൂ. അതുപോലെ 4 മീറ്റർ വീതിയുള്ള 34 വർഷം പഴക്കമുള്ള പാലവും റോഡിൽ ഉണ്ട്. ടൺ കണക്കിന് ഭാരം വഹിച്ചുള്ള ലോറികളുടെ സഞ്ചാരം പാലത്തിന് അപകട ഭീഷണിയാണെന്നു നാട്ടുകാർ ചൂണ്ടികാട്ടി. നിയമ ലംഘനങ്ങൾ അന്വേഷിച്ച് ലൈസൻസ് റദ്ദ് ചെയ്യണമെന്ന് പൗരസമിതി കലക്ടറോട് ആവശ്യപ്പെട്ടു. പൗരസമിതി നേതാക്കളായ എം എസ് റംലി, രാധാകൃഷ്ണൻ, ജിഷാദ്,നസീം അമ്പലത്തിൽ,സലീം കൊട്ടുംപുറം, ഇജാസ്, ജാഫർ ഖാൻ, റാസിം,ബഷീർ എന്നിവർ പങ്കെടുത്തു.