ആ നേരിന് നാടിന്റെ കയ്യടി; ജീവിത കഷ്ടപ്പാടിനിടയിലും സത്യസന്ധത പുലർത്തിയ കുടുംബത്തിന് അഭിനന്ദനവുമായി നാട്
ഓയൂർ ∙ ജീവിത കഷ്ടപ്പാടിനിടയിലും സത്യസന്ധത പുലർത്തിയ കുടുംബത്തിന് അഭിനന്ദനവുമായി നാട്. കായിലയിൽ വാടകയ്ക്ക് താമസിക്കുന്ന ഹലീമാ ബീവിയും മകൾ ആർ.ലീനയുമാണ് മാതൃകയായത്. കാൻസർ രോഗികളായ അമ്മയും മകളും തിരുവനന്തപുരം ആർസിസിയിലെ ചികിത്സ കഴിഞ്ഞ് ഇന്നലെ 12.30ന് അമ്പലംകുന്നിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം

ഓയൂർ ∙ ജീവിത കഷ്ടപ്പാടിനിടയിലും സത്യസന്ധത പുലർത്തിയ കുടുംബത്തിന് അഭിനന്ദനവുമായി നാട്. കായിലയിൽ വാടകയ്ക്ക് താമസിക്കുന്ന ഹലീമാ ബീവിയും മകൾ ആർ.ലീനയുമാണ് മാതൃകയായത്. കാൻസർ രോഗികളായ അമ്മയും മകളും തിരുവനന്തപുരം ആർസിസിയിലെ ചികിത്സ കഴിഞ്ഞ് ഇന്നലെ 12.30ന് അമ്പലംകുന്നിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം ബസ് ഇറങ്ങി നടന്നു വരുന്നതിനിടയിലാണ് ഒരു പവൻ തൂക്കം വരുന്ന സ്വർണ മാലയും കുരിശും അടങ്ങിയ പൊതി വഴിയിൽ കിടന്നു കിട്ടുന്നത്. അവർ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനായ കുണ്ടറയിലെ കെൽ സ്ഥാപനത്തിലെ സെക്യൂരിറ്റി സ്റ്റാഫായ ദിലീപിനെ വിവരം അറിയിച്ചു.
പിന്നീട് കായിലയിലെ സാമൂഹിക പ്രവർത്തകനായ പ്രസാദുമായി ബന്ധപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പൊതി ഏൽപിക്കാൻ തീരുമാനിച്ചു. ഇൗ സമയം മാല നഷ്ടപ്പെട്ട ചെറുവക്കൽ ലിജുഭവനിലെ ലിനിരാജ് നാടെങ്ങും അന്വേഷണം നടത്തുകയായിരുന്നു. അവർ കൈക്കുഞ്ഞുമായി അമ്പലംകുന്ന് സ്വകാര്യ ആശുപത്രിയിൽ വന്നതായിരുന്നു. മാല നഷ്ടപ്പെട്ട സങ്കടത്തിലിരിക്കുമ്പോഴാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്നു മാല കിട്ടിയവിവരം ലിനിരാജിനെ തേടിയെത്തിയത്. ഹലീമാബീവിയും അലീനയും ചേർന്ന് എസ്ഐ രജനീഷിന്റെ സാന്നിധ്യത്തിൽ സ്വർണം കൈമാറി.