മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന ഹൈവേയിൽ വ്യാപാര കേന്ദ്രമായി മുക്കടവും
പുനലൂർ ∙ മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന ഹൈവേ പുനർനിർമിച്ചപ്പോൾ റോഡിന്റെ വശത്ത് കൂടുതൽ സ്ഥല സൗകര്യങ്ങൾ ഉള്ള മുക്കടവ് ഭാഗത്തു കൂടി ഇത്തവണ മുതൽ ശബരിമല സീസണിൽ കടകൾ സ്ഥാപിച്ചു തുടങ്ങി. പുനലൂർ മിനി പമ്പയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് വ്യാപാര സ്ഥാപനങ്ങൾ ഉയർന്നത്. ഇവിടെ റോഡിന്റെ രണ്ടു വശത്തും വാഹനങ്ങൾ

പുനലൂർ ∙ മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന ഹൈവേ പുനർനിർമിച്ചപ്പോൾ റോഡിന്റെ വശത്ത് കൂടുതൽ സ്ഥല സൗകര്യങ്ങൾ ഉള്ള മുക്കടവ് ഭാഗത്തു കൂടി ഇത്തവണ മുതൽ ശബരിമല സീസണിൽ കടകൾ സ്ഥാപിച്ചു തുടങ്ങി. പുനലൂർ മിനി പമ്പയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് വ്യാപാര സ്ഥാപനങ്ങൾ ഉയർന്നത്. ഇവിടെ റോഡിന്റെ രണ്ടു വശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു കൂടുതൽ സൗകര്യങ്ങളുണ്ട്. മിനി പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലക്കുറവ് കാരണം ഗതാഗത സ്തംഭനം എന്നും ഒരു പ്രശ്നമാണ്. ശബരിമല ഇടത്താവളമായി ദേവസ്വം ബോർഡ് പ്രഖ്യാപിച്ച് കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവ ക്ഷേത്ര അങ്കണത്തിലാണ്. ഇവിടെനിന്നും അരക്കിലോമീറ്റർ അകലെയാണ് മുക്കടവ് ഭാഗം. നേരത്തെ തന്നെ ഇവിടെ മറ്റ് വഴിയോര കച്ചവടങ്ങൾ ഈ പ്രദേശത്ത് സജീവമായിരുന്നു. മുക്കടവ് പാലത്തിന്റെ ഭാഗത്തും ഏത് വേനലിലും നല്ല തണുപ്പ് അനുഭവപ്പെടുന്ന കാലാവസ്ഥയാണ് ഉള്ളത്.